CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 14 Minutes 10 Seconds Ago
Breaking Now

എട്ടു നോമ്പ് തിരുന്നാൾ ആഘോഷിക്കാൻ യുകെ മലയാളികൾ ലീഡ്സ് രൂപതയിലേക്ക്

യുകെ മലയാളികൾ മറ്റൊരു തിരുനാൾ ആഘോഷത്തിനായി ഒരുങ്ങുന്നു. കേരള ക്രൈസ്തവർ പ്രത്യേകിച്ച് സ്ത്രീ ജനങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുന്ന നോമ്പാണ്‌ എട്ട് നോമ്പും പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവി തിരുന്നാളും. 226 വർഷങ്ങൾക്ക് മുൻപ് ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ നിന്നും രക്ഷ നേടുവാനായി സ്ത്രീകൾ ദേവാലയത്തിനുള്ളിൽ എട്ടു ദിവസം ഉപവസിച്ചു പ്രാർഥിക്കുകയും തൽഫലമായി മാതാവിന്റെ മാധ്യസ്ഥം വഴി ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ നിന്നും രക്ഷ നേടുവാനും സാധിച്ചു. ഇതിന്റെ നന്ദി സൂചകമായി പിന്നീട് എല്ലാ വർഷവും സ്ത്രീകൾ എട്ട് ദിവസം ഉപവാസ നോമ്പ് പ്രാർത്ഥനകൾ അനുഷ്ഠിച്ചു വരുന്നു. പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവി തിരുന്നാൾ സെപ്റ്റംബർ 8 ആയതിനാൽ പിന്നീട് അത് സെപ്റ്റംബർ 1 മുതൽ 8 വരെ നോമ്പ് അനുഷ്ഠാനങ്ങൾ നടന്നു വരുന്നു. ഇന്ന് കേരള കത്തോലിക്ക സഭയിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുന്നാളും എട്ടു നോമ്പ് ആചരണവും.  

യുകെയിലെ ലീഡ്സ് രൂപത സീറോ മലബാർ ചാപ്ലയിൻസിയുടെ സ്വര്ഗീയ മാധ്യസ്ഥയായ പരിശുദ്ധ മറിയത്തിന്റെ ജനന തിരുന്നാളും എട്ട് നോമ്പ് ആചരണവും ഇത്തവണ വിപുലമായി നടത്തപ്പെടുകയാണ്. ലീഡ്സ് സീറോ മലബാര് ചാപ്ലയിൻസിയുടെ കീഴിലുള്ള ആറ് വിശുദ്ധ കുർബാന കേന്ദ്രങ്ങളിലും വിശ്വാസികൾ ഒരുമിച്ച് കൂടുന്നതിനൊപ്പം യുകെയുടെ വിവിധ സ്ഥലങ്ങളില നിന്നും വിശ്വാസികൾ തീർത്ഥാടകരായി എട്ടു നോമ്പ് തിരുന്നാളിനായി എത്തിച്ചേരും.  

ഈ മാസം 29 നു ലീഡ്സിലെ ഔർ ലേഡി ഓഫ് വിക്ടോറിയസ് ചർച്ചിൽ എട്ട് നോമ്പ് തിരുന്നാളിന് കൊടിയേറും. അന്നേ ദിവസം വൈകുന്നേരം അഞ്ചിന് ലീഡ്സ് രൂപത വികാരി ജനറൽ ഫാ. കനോൻ മൈക്കിൾ തിരുന്നാളിന് കൊടിയേറ്റും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠയും ലദീഞ്ഞും ആഘോഷമായ പാട്ട് കുർബാനക്ക് ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ കാര്മികനാകും. തുടർന്ന് ദിവ്യ കാരുണ്യ പ്രദക്ഷിണം നടക്കും. 30 നു കീത്തലിലെ ഔർ ലേഡി ഓഫ് വിക്ടോറിയസ് ചർച്ചിലും 31nu ഹാശോഗെയ്റ്റിലെ സെന്റ്‌. അലെർട്സ് ചർച്ചിലും സെപ്റ്റംബർ ഒന്നിന് ബ്രാഡ്ഫോർഡിലെ സെന്റ്‌. പീറ്റേഴ്സ് ചർച്ചിലും കുർബാനയും നൊവേനയും നടക്കും.  

സെപ്റ്റംബർ 2 നു ഹഡൽസ് ഹിൽഡിലെ ഔർ ലേഡി ഓഫ് ലൂർദ് ചർച്ചിലും മൂന്നിന് പ്രാന്റിഫാക്ടിലെ സെന്റ്‌. മൈക്കിൾസ് ചർച്ചിലും നാലിന് ലീഡ്സിലെ സെന്റ്‌. അഗസ്റ്റിൻസ് ചർച്ചിലും ദിവ്യബലിയും നൊവേനയും നടക്കും.   

പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 5 നു കീത്തലിലെ സെന്റ്‌. ആൻസ് ചർച്ചിൽ രാവിലെ 10 നു ലദീഞ്ഞ്, ആഘോഷമായ തിരുന്നാൾ പാട്ട് കുർബാനക്ക് ഫാ. ജിമ്മി സെബാസ്റ്റ്യൻ കാർമ്മികത്വം വഹിക്കും. ഫാ. മാത്യൂ ചൂരപ്പൊയ്കയിൽ തിരുന്നാൾ പ്രസംഗം നടത്തും. തുടർന്ന് തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട് ആഘോഷമായ തിരുന്നാൾ പ്രക്ഷിണം നടക്കും. വർണ്ണ മനോഹരമായ തിരുന്നാൾ പ്രക്ഷിണത്തിൽ സ്വർണ്ണ - വെള്ളി - മര കുരിശുകളും മുത്തു കുടകളും വിജയപതാകകളും വാദ്യമേളങ്ങളുടെ അകമ്പടിയും തിരുന്നാൾ പ്രദക്ഷിണത്തിന് മിഴിവേകും.

തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ഇടവക സമൂഹത്തിന്റെ വിവിധ കലാപരിപാടികൾ അരങ്ങേറും. തിരുന്നാളിന് ലീഡ്സ് സീറോ മലബാർ ചാപ്ലിയനായ ഫാ. ജോസഫ് പൊന്നെത്തിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. എട്ട് നോമ്പ് ആചരണത്തിനും   മാതാവിന്റെ ജനന തിരുന്നാളിലേക്കും എല്ലാ വിശ്വാസികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസഫ് പൊന്നേത്ത് അറിയിച്ചു.                               

 




കൂടുതല്‍വാര്‍ത്തകള്‍.