CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 21 Seconds Ago
Breaking Now

ആർവിയ്ക്കും കുടുംബത്തിനും യാത്രാ മംഗളം; ഉള്ളം വിങ്ങി ആൻഡോവർ

ആൻഡോവർ മലയാളി സമൂഹത്തിന്റെ ഭാഗധേയങ്ങൾക്ക് ഇക്കഴിഞ്ഞ 8 വർഷക്കാലം നിറ സാന്നിദ്ധ്യമായിരുന്ന ആർവി പൌലോസിനും കുടുംബത്തിനും ഓസ്ട്രേലിയയിലേക്ക് യാത്രാ മംഗളം. മലയാളി അസോസിയേഷൻ ആൻഡോവറിൽ മുള പൊട്ടിയത് മുതൽ നാളിതു വരെ ആർവിയും ഭാര്യ വില്ലോ കോർട്ട് എൻ എച്ച് എസിലെ സ്റ്റാഫ് നേഴ്സുമായ അൻജുവും അക്ഷരാർത്വത്തിൽ തന്നെ മലയാണ്മയുടെ ഭാഗം ആവുക ആയിരുന്നു.  

ജാതി മത രാഷ്ട്രീയ അതിരുകൾ പരിമിതിപ്പെടുത്താത്ത രാഷ്ട്രീയത്തിനും സൗഹൃദത്തിനും സാഹോദര്യത്തിനും യുകെ മലയാളികൾക്ക് ആൻഡോവറിന്റെ സംഭാവന ആയിരുന്നു. മിൽവേ നേഴ്സിംഗ് ആൻഡ്‌ കെയർ ഹോമിലെ ഷെഫ് ആയി പ്രവർത്തിച്ചു വന്നിരുന്ന ആർവി അസോസിയേഷൻ പ്രസിഡന്റ്‌ എന്ന നിലയിലുള്ള പ്രവർത്തനം, സാലിസ്ബറി തുടങ്ങിയ ഇതര അസോസിയേഷനുകളുമായും യുക്മയുമായും ചേർന്നുള്ള പ്രവർത്തനം എന്നിവ ആർവിയുടെ മികച്ച സംഘാടനത്തിന് ഉദാഹരണം ആണ്.  

യുക്മ സൗത്ത്വെസ്റ്റ് ബാറ്റ്മിന്റൻ ചാമ്പ്യൻ, യുക്മ കായിക മേളയിലെ ഓവർഓൾ ചാമ്പ്യൻ എന്നീ നിലകളിലും ശ്രദ്ധേയനായ ആർവി തിരുവനന്തപുരം ജി.വി രാജാ സ്പോർട്സ് സ്കൂളിൽ ആണ് പഠിച്ചത്.

നൃത്ത ഇനങ്ങളിലെ മിന്നും താരമായ മകൾ ആൻ ആർവിയും മകൻ ആരോണും ഏവർക്കും പ്രിയപ്പെട്ടവർ തന്നെ. ഇനി കർമ്മ രംഗം ഓസ്ട്രേലിയ. ഉള്ളം വിങ്ങി ആൻഡോവർ ആശംസിക്കുന്നു "നന്മകൾ മാത്രം ഭവിക്കട്ടെ".      




കൂടുതല്‍വാര്‍ത്തകള്‍.