CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 16 Minutes 19 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ സ്പോർട്സ് ഡേ ഈ മാസം 29 ന്,ഓണാഘോഷം സെപ്റ്റംബർ 5നും

മാഞ്ചസ്റ്റർ :ഐശ്വര്യത്തിന്റെയും, സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ഓണത്തെ വരവേൽക്കാൻ മാഞ്ചസ്റ്റർ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായ സ്പോർട്സ് ഡേ ഈ മാസം 29 നു നടക്കും.

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (MMCA) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 5 നും സ്പോർട്സ് ഡേ ഓഗസ്റ്റ്‌ 29 നു നടത്തുവാനും തീരുമാനിച്ചതായി അസോസിയേഷൻ പ്രസിഡന്റ്‌ മനോജ്‌ സെബാസ്റ്റ്യൻ  അറിയിച്ചു. ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള സ്പോർട്സ് ഡേ ഓഗസ്റ്റ്‌ 29 ശനിയാഴ്ച രാവിലെ 10.30 മുതൽ ആരംഭിക്കും. ബെബിലിലെ ഹോളി ഹെഡ്ജ് പാർക്കിലാണ് മത്സരങ്ങൾ. കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ മത്സരങ്ങളും ഇൻഡോർ മത്സരങ്ങളും അന്നേ ദിവസം നടക്കും.

സെപ്റ്റംബർ 5 രാവിലെ 1.30 മുതൽ ടിംബർലി മെത്തൊഡിസ്റ്റ് ചർച്ച് ഹാളിലാണ് ഓണാഘോഷ പരിപാടികളും ജനറൽ ബോഡിയും നടക്കുക. അസോസിയേഷൻ കുടുംബങ്ങൾ ചേർന്ന് അത്തപ്പൂക്കളം ഒരുക്കുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് വിവിധ മത്സരങ്ങളും വടം വലിയും നടക്കും. ഇതേ തുടർന്ന് തൂശനിലയിൽ വിളമ്പുന്ന ഓണസദ്യയും തുടർന്ന് പൊതു സമ്മേളനത്തിനും തുടക്കമാകും. അസോസിയേഷൻ പ്രസിഡന്റ്‌ മനോജ്‌ സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഒട്ടേറെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു ഓണസന്ദേശം കൈമാറും.  

സെക്രട്ടറി സായി ഫിലിപ്പ് എല്ലാവർക്കും സ്വാഗതം ആശംസിക്കും. തുടർന്ന് മഹാബലിക്ക് സ്വീകരണം നൽകുന്നതോടെ കലാപരിപാടികൾക്ക് തുടക്കമാകും. സ്പോർട്സ് ഡേയിലെ വിജയികൾക്ക് തദവസരത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. കുടുംബസമേതം ഓണാഘോഷപരിപാടികളിൽ പങ്കെടുക്കുവാൻ മുഴുവൻ അസോസിയേഷൻ കുടുംബങ്ങളെയും പ്രസിഡന്റ്‌ മനോജ്‌ സെബാസ്റ്റ്യൻ   സ്വാഗതം ചെയ്യുന്നു.     

  

      




കൂടുതല്‍വാര്‍ത്തകള്‍.