CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 27 Minutes 1 Seconds Ago
Breaking Now

UKMCL T20 ക്രിക്കറ്റ്‌ ലീഗ് മത്സരത്തിലേക്ക് ടീമുകളെ ക്ഷണിക്കുന്നു

യുകെയിലെ പ്രമുഖ ക്രിക്കറ്റ് ലീഗായ യുകെ മലയാളി ക്രിക്കറ്റ് ലീഗ് ഈ വർഷത്തെ T20 ടൂർണമെന്റിലേക്ക് ക്രിക്കറ്റ് ടീമുകളെ ക്ഷണിക്കുന്നു. എസ്സെക്സിലെ ഹൈനോൾറ്റ് റിക്ക്രിയേഷൻ ഗ്രൌണ്ടിൽ വച്ച് നടക്കുന്ന ടൂർണമെന്റിന്റെ സെമിയും ഫൈനലും സുറെയിലെ ക്രൊയ്ഡൻ ജോണ്‍ പ്ലയിങ്ങ് ഫീൽഡുകളിൽ വച്ചാണ്. 150 പൌണ്ട് ആണ് പ്രവേശന ഫീസ്‌. ആദ്യ റൌണ്ടിൽ ഓരോ ടീമും കുറഞ്ഞത് രണ്ട് മാച്ച് എങ്കിലും കളിക്കണം. വെസ്റ്റ് ബ്രൂക്ക് ലോ ഈസ്റ്റ്‌ഹാം, ജെപിആർ സ്പോർട്സ് യുകെ, പുട്ടുക്കട റെസ്റ്റൊറന്റ് എന്നിവരാണ് മത്സരങ്ങൾ സ്പോൻസർ ചെയ്തിരിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് റോളിംഗ് ട്രോഫിയും 500 പൌണ്ട് ക്യാഷ് പ്രൈസും മെഡലും ലഭിക്കും. റണ്ണർ അപ്പിന് മെഡലും 250 പൌണ്ട് ക്യാഷ് പ്രൈസും, മാൻ ഓഫ് ദി മാച്ചിനു ട്രോഫിയും ജെപിആർ സ്പോർട്സ് യുകെ നൽകുന്ന ക്രിക്കറ്റ് ബാറ്റും ആണ് ലഭിക്കുന്നത്. ഭക്ഷണ സൗകര്യം ഉണ്ടാകുന്നതാണ്. 

താല്പര്യമുള്ള ടീമുകൾ താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

നിഷാർ: 07846066476

റോബിൻ: 07961331691

സുനിൽ: 07841507111




കൂടുതല്‍വാര്‍ത്തകള്‍.