CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 30 Minutes Ago
Breaking Now

ഓണത്തെ വരവേൽക്കാൻ ഓണപാട്ടുമായി യുകെ മലയാളികൾ

തിരുവോണ പുലരിതന്‍ തിരുമുല്‍ കാഴ്ചവാങ്ങാന്‍, ലോക മലയാളിയുടെ തിരുമുറ്റം അണിഞ്ഞൊരുങ്ങിയിരിക്കെ യുകെ  മലയാളികളുടെ ഓണ സമ്മാനമായി ഒരു ഓണ പാട്ട്. ഓർമ്മയിൽ ഒരോണം എന്ന  ആൽബത്തിലെ ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം മേഘ സിജി മോൻ പാടിയ തുമ്പ പൂ.... എന്ന് തുടങ്ങുന്ന മഹോരമായ ഈ  വിഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ്‌ മാത്യു ആണ്. ഈ ഓണ പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത് യുക്കെസീഎയുടെ അവതരണ ഗാനം ഉൾപ്പടെ നിരവധി ഗാനങ്ങൾ രചിച്ചിട്ടുള്ള യുകെയിലെ അറിയപ്പെടുന്ന ഗാനരചയിതാവ് ഷാജി ചരമേൽ ആണ്. അതിമനോഹരമായി ഗാന ചിത്രീകരണവും സിനിമാട്ടോഗ്രാഫിയും നിർവ്വഹിച്ച സന്തോഷ്‌ മാത്യു തന്നെയാണ് ഗാനത്തിന്റെ  സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് യുകെയിലെ ഹാംഷയറിൽ താമസിക്കുന്ന വിന്നി ജോണ്‍, ബീന വിന്നി ദമ്പതികളുടെ മകളായ റോസ് വിന്നി എന്ന 16 വയസ്സുകാരിയാണ് ഈ ഓണം വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. പഠനത്തിൽ മികവു പുലർത്തുന്ന റോസ് വിന്നിക്ക് ജീ സീ എസ് റിസൽട്ട് വന്നപ്പോൾ ഡാൻസിനു എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ക്ലാസിക്കൽ നൃത്തത്തോടൊപ്പം ചിത്രരചനയും സ്കെച്ചിങ്ങും ഒക്കെ ജീവിതത്തിന്റെ ഭാഗമാക്കി വളർന്നു വരുന്ന ഈ അനുഗ്രഹീത കലാകാരിക്ക്‌ യുകെയിൽ നടന്ന കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പൂളിൽ നിന്നുള്ള ബിനോയ്‌ മാത്യു മിനി ബിനോയിയുടെ മകൾ നേഹ ബിനോയി, ജോസിന്റെയും സാജി ജോസിന്റെയും മകൾ ആൻ ജോസ്, കൂടാതെ സന്തോഷ്‌ മാത്യു, ദീപാ സന്തോഷ്‌ ദമ്പതികളുടെ മകളായ അഞ്ജലി സന്തോഷ്‌ എന്നീ കൊച്ചു കുട്ടികളും ഈ വിഡിയോ ആൽബത്തിന്റെ ഭാഗമാകുന്നു. ബോൻമൌത്തിലും പരിസരത്തുമായി ആണ് ഈ വീഡിയോ ഗാനം പൂർണ്ണമായും ചിത്രീകരിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.