CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 46 Minutes 24 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 12 ന്

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം അടുത്ത മാസം 12 നു നടക്കും. ടിംബർലിയിലെ മെത്തൊഡിസ്റ്റ് ചർച്ച് ഹാളിൽ രാവിലെ 10 മുതലാണ്‌ ആഘോഷപരിപാടികൾ. കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ കലാ-കായിക മത്സരങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. കുടുംബ യൂണിറ്റുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന വടം വലി മത്സരം ഇക്കുറിയും ആവേശമാകും. തുടർന്ന് തൂശനിലയിൽ വിളമ്പുന്ന ഓണ സദ്യയെ തുടർന്ന് പൊതു സമ്മേളനത്തിന് തുടക്കമാകും. അസോസിയേഷൻ പ്രസിഡന്റ്‌ സിറിയക്ക് ജെയിംസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഷ്രൂസ്ബറി രൂപത ക്നാനായ ചാപ്ലയിൻ ഫാ.സജി മലയിൽ പുത്തൻപുര ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു ഓണ സന്ദേശം നൽകും. ഇതേ തുടർന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ മാവേലിക്ക് സ്വീകരണം നല്കുന്നതോടെ കലാപരിപാടികൾക്ക് തുടക്കമാകും. മാഞ്ചസ്റ്ററിലും പരിസര പ്രദേശത്തുമുള്ള മുഴുവൻ ക്നാനായ മക്കളെയും ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ എക്സിക്ക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി ജോസ് പടപ്പുരയ്ക്കൽ സ്വാഗതം ചെയ്യുന്നു.   




കൂടുതല്‍വാര്‍ത്തകള്‍.