CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 39 Minutes 14 Seconds Ago
Breaking Now

മാഞ്ചസ്റ്റർ സെന്റ്‌. മേരീസ് യാക്കോബായ പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ

മാഞ്ചസ്റ്റർ സെന്റ്‌. മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ വി. ദൈവ മാതാവിന്റെ ഓർമ്മപെരുന്നാൾ ഭക്തിപ്പൂർവ്വം കൊണ്ടാടുന്നു. 22/08/15 ശനിയാഴ്ച വൈകുന്നേരം 5.30 നു കൊടിയേറ്റത്തോടെ തിരുനാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് പ്രാർത്ഥന, സുവിശേഷ പ്രസംഗം, ആശിർവാദം എന്നിവയുമുണ്ടാകും.  

പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച (23/08/15) രാവിലെ 9.30 നു പ്രഭാത പ്രാർത്ഥന, തുടർന്ന് അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂർ മേഖലയുടെ ചുമതലയുള്ള മെത്രാപ്പോലീത്ത വെരി. റവ. മാർ മാത്യൂസ് മാർ അപ്രേം തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കുന്ന ആഘോഷമായ വി. മൂന്നിന്മേൽ കുർബാനയും പ്രദക്ഷിണവും   ഉണ്ടായിരിക്കും. വി. കുർബാനയ്ക്ക് ശേഷം ഉല്പന്ന ലേലം, നേർച്ച സദ്യ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിൽ സംബന്ധിച്ച് ദൈവമാതാവായ കന്യകാമറിയത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും പള്ളി കമ്മിറ്റിക്ക് വേണ്ടി വികാരി. ഫാ. സിബി വാലയിൽ ഹാർദവമായി ക്ഷണിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

ബിജോയ്‌ ഏലിയാസ് (സെക്രട്ടറി): 07402958879

റെജി(ട്രസ്റ്റി): 01616141454

അഡ്രസ്:

ST. FRANCIS CHURCH 

BUDWORTH ROAD, SALEMOOR 

M332RP 

     




കൂടുതല്‍വാര്‍ത്തകള്‍.