CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 30 Minutes 2 Seconds Ago
Breaking Now

ജിസിഎസ്‌സി ,എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിസ്‌കയുടെ APJ അബ്ദുള്‍ കലാം അവാർഡ്‌ . അപേക്ഷിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ്‌ 30.

ജിസിഎസ്‌സി ,എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിസ്റ്റോൾ കേരലൈറ്റ്സ് അസോസിയേഷൻ  (ബ്രിസ്‌ക ) ഓണാഘോഷവേളയില്‍ പുരസ്‌കാരം നല്‍കും.സൌത്ത് മീട് ഗ്രീന്‍വേ സെന്ററില്‍ സെപ്തംബര്‍ 5ന് നടക്കുന്ന ഓണാഘോഷ പരിപാടികൾക്കിടയിലാണ് മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് സമ്മാനിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും  ജനകീയനായ രാഷ്ട്രപതി ശ്രീ. APJ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം ഇക്കുറി ബ്രിസ്‌ക അബ്ദുള്‍കലാം അവാര്‍ഡാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുക.

ജിസിഎസ്‌സി ,എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടി അവാര്‍ഡിനര്‍ഹരായ ബ്രിസ്ക അംഗങ്ങളുടെ കുട്ടികൾ  ഗ്രേഡ് ലെവലും മാര്‍ക്ക് ലിസ്റ്റും സീൽ ചെയ്ത കവറിൽ ബ്രിസ്‌ക പ്രസിഡന്റ് തോമസ് ജോസഫിന് ആഗസ്ത് 30ന് മുമ്പ് കൈമാറണം.

വ്യത്യസ്തമായ ഓണപ്പരിപാടികളും ഓണക്കളികളുമായി അവിസ്മരണീയമായ മുഹൂര്‍ത്തം ബ്രിസ്റ്റൊളിലെ മലയാളികള്‍ക്ക് സമ്മാനിക്കാനാണ് ബ്രിസ്‌ക തീരുമാനിച്ചിരിക്കുന്നത്. എഴുന്നൂറോളം  പേര്‍ക്കുള്ള ഓണ സദ്യയും ഒരുക്കുന്നുണ്ട് .വൈകിട്ട് ഓണാഘോഷ ത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്കിടയിലാണ് മിടുക്കരായ വിദ്യാര്‍ത്ഥകളെ ആദരിക്കുന്ന ചടങ്ങ്.ബ്രിസ്‌കയിലെ കുടുംബ അംഗങ്ങള്‍ക്ക് മാത്രമേ നോമിനേഷന്‍ നല്‍കാനാവൂ.നോമിനേഷന്‍ ലഭിച്ചാല്‍ ബ്രിസ്‌ക റിവ്യൂ കമ്മറ്റി പരിശോധിക്കുന്നതായിരിക്കും, അതാത് ഏരിയ റെപ്രസെന്റേറ്റീവ് വഴി ഫലം അറിയിയ്ക്കും.  

 

ബന്ധപ്പെടേണ്ട നമ്പര്‍ 

തോമസ്‌ ജോസഫ്‌  : 07737909395

 

 




കൂടുതല്‍വാര്‍ത്തകള്‍.