CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 4 Minutes 13 Seconds Ago
Breaking Now

മാഞ്ചസ്റ്റർ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധ, ദൈവ മാതാവിന്റെ ഓർമ്മ പെരുന്നാൾ

വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയായ മാഞ്ചസ്റ്റർ സെന്റ്മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് (ശു നോയോ) പെരുന്നാൾ ആഗസ്റ്റ്‌ 22, 23 (ശനി , ഞായർ ) തീയതികളിലായി കൊണ്ടാടുന്നു. ശനിയാഴ്ച വൈകിട്ട് 5.30 മണിക്ക് സന്ധ്യാ പ്രാർത്ഥനയും, ധ്യാന യോഗവും, ആശിർവാദവും, സ്നേഹവിരുന്നും ക്രമീകരിച്ചിരിക്കുന്നു.

ശനിയാഴ്ച രാവിലെ 9.30 പ്രഭാത പ്രാർഥനയും , തുടർന്ന് മുൻ യുകെയുടെ മുൻ പാത്രയർക്കൽ വികാരിയായിരുന്ന അഭിവന്ദ്യ മാത്യുസ് മോർ അഫ്രേം തിരുമനസിന്റെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന, ആശിർവാദം സ്നേഹവിരുന്ന് മുതലായവ ക്രമീകരിച്ചിരിക്കുന്നു. 

 വിശ്വാസികളേവരും പ്രാർഥനയോടും നേർച്ച കാഴ്ചകളോടും കൂടീ പെരുനാളിൽ പങ്കെടുത്ത് അനുഗ്രഹീതരാകേണ്ടതാണെന്നറിയിക്കുന്നു.

Church Address:-  St. Francis Church , Budworth Road, SaleMoor, Manchester M332RP

കൂടുതൽ വിവരങ്ങൾക്ക് .

റവ. ഫാ. പീറ്റർ കുരിയാക്കോസ് ടെലി. 07411932075

 

ബിജോയ്‌ ഏലിയാസ് . ടെലി. 7402958879




കൂടുതല്‍വാര്‍ത്തകള്‍.