CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 39 Minutes 43 Seconds Ago
Breaking Now

കുടിയേറ്റ നഴ്സുമാർക്കെതിരെയുള്ള വിവേചനത്തിനെതിരെ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ശക്തമായി രംഗത്തിറങ്ങുന്നു.

ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ വിസ നിയമത്തിനെതിരെ ക്യാമ്പയിൻ ശക്തമാക്കുന്നു; ബ്രിട്ടീഷ് പാർലമെന്റിൽ നിന്നും ഷാഡോ മിനിസ്റ്റർ, എംപി ക്യാംബയിനിൽ പങ്കെടുക്കുന്നു.

Non EU നെഴ്സുമാർക്കെതിരെയുള്ള ബ്രിട്ടീഷ് സർക്കാരിന്റെ ഏറ്റവും പുതിയ നയമായ 35000 പൌണ്ട് ശമ്പളമില്ലെങ്കിൽ ബ്രിട്ടനിൽ തുടരാനാവില്ല എന്ന നയത്തിനെതിരെ ബ്രിട്ടീഷ് ഷാഡോ ഹെൽത്ത്‌ സെക്രട്ടറിയും കേംബ്രിഡ്ജ് എംപി ഡാനിയേൽ സയിഷ്നറുമാണ് ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ ക്യമ്പൈനിൽ പങ്കെടുക്കുന്നത്. 

സർക്കാർ നയമായ ടയർ 2 വിസയിൽ എത്തിയ കുടിയേറ്റ നേഴ്സുമാർ 35000 പൌണ്ട് ശമ്പള മില്ലെങ്കിൽ തങ്ങളുടെ വിസ പുതുക്കുക എന്നത് ഈ നയത്തിലൂടെ ബാലികേറാമലയാകും. സാധാരണ ഒരു (B and 8) നേഴ്സിന്റെ ശമ്പളം 22000 മുതൽ 25000 വരെയാണ് മാത്രമല്ല ഒരു എൻഎച്ച്എസ് B and 8 നേഴ്സിന്റെ ശമ്പളം 32000 പൌണ്ട് മുതൽ 34000 പൌണ്ട് വരെ മാത്രമാണ്.  ഈ സാഹചര്യത്തിൽ നേഴ്സിംഗ് ഹോമുകളിൽ ജോലി ചെയ്യുന്നവർക്ക് വിവിധയിനം ചൂഷണങ്ങൾ നേരിടേണ്ടി വരും. അങ്ങിനെ ഈ നയം വിവിധ തരം ചൂഷണങ്ങൾക്ക് അവസരം ഉണ്ടാക്കും.

എൻഎച്ച്എസ്സിൽ മാത്രം ജോലി ചെയ്തു വിസ സ്റ്റാറ്റസ് നില നിർത്തുക എന്നത് സാധ്യമായ ഒന്നല്ല.

ഈ നയം വഴി ബ്രിട്ടീഷ് സർക്കാർ ലക്‌ഷ്യം വയ്ക്കുന്നത് EU നേഴ്സുമാർക്ക് അവസരം കൊടുക്കുകയും Non EU നേഴ്സുമാർക്ക് അവസരം നിഷേധിക്കലുമാണ്. അതോടൊപ്പം തന്നെ 4 ഉം 5 ഉം വർഷം തൊഴിൽ ചെയ്തു പരിചയം ഉള്ളവർ രാജ്യത്തിന്‌ പുറത്താകുകയും യാതൊരു പ്രവര്ത്തി പരിചയം ഇല്ലാത്ത EU നെഴ്സുമാരെ കൊണ്ട് വരികയും ചെയ്യുമ്പോൾ കെയർ ക്വാളിറ്റി കുറയുകയും അത് വഴി ബ്രിട്ടനിലെ ഹെൽത്ത്‌ കെയർ സെക്റ്ററിനെ തകർക്കുക എന്നതാണ് ബ്രിട്ടീഷ് സർക്കാരിന്റെ ലക്‌ഷ്യം.  

കേംബ്രിഡ്ജിൽ നടക്കുന്ന ക്യാംബൈനിൽ ബ്രിട്ടീഷ് പാർലമെന്റ് ഷാഡോ ഹെൽത്ത്‌ സെക്രട്ടറി ക്സിരെട്ടെ കൂപ്പർ, കേംബ്രിഡ്ജ് എംപി ഡാനിയേൽ ഷയിസിനർ എന്നിവർ പങ്കെടുക്കും. പ്രസ്തുത ക്യാംബൈനിൽ പങ്കെടുത്തു തങ്ങളുടെ പ്രശ്നം നേരിട്ടവതരിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കണമെന്ന് IWA GB എല്ലാ മലയാളികളെയും അറിയിക്കുന്നു.

ഈ ക്യാംപൈനിൽ പങ്കെടുക്കുവാനും തങ്ങളുടെ പ്രശ്നങ്ങൾ   അവതരിപ്പിക്കാനും താല്പര്യമുള്ളവർ താഴെ പറയുന്ന ആളുകളുമായി ബന്ധപ്പെടുക:

ജോഗിന്ദർ ബെയിൻ(ടെർബി): 07877553949

ഹർസിംഗ് ബെയിൻസ്(ലണ്ടൻ): 07956811553

ബൈജു വർക്കി തിട്ടാല(കേംബ്രിഡ്ജ്): 07710531280

എബി എബ്രഹാം( ബെൽഫാസ്റ്റ്): 07428630136

കെ. ഡി. ഷാജി മോൻ(മാഞ്ചസ്റ്റർ): 07886526706

ഇബ്രാഹിം വക്കുളങ്ങര (ലണ്ടൻ): 07723092402

റോയി ജോർജ്(കേംബ്രിഡ്ജ്): 07455181146

ജയൻ കരുമാത്തിൽ(കേംബ്രിഡ്ജ്): 07727297428

സജി വർഗീസ്‌(കേംബ്രിഡ്ജ്): 07727163432

പ്രസ്തുത ക്യാമ്പൈൻ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് 25 നു 10.30 നു തുടക്കം കുറിക്കുന്നതാണ്.      

  




കൂടുതല്‍വാര്‍ത്തകള്‍.