CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 50 Seconds Ago
Breaking Now

കലാ വിരുന്നും,ലൈവ് ഓർക്കസട്രയും,ഓണ സദ്യയും,ചെണ്ട മേളവുമായി ഇപ്സ്വിച് ഓണോത്സവം 12 നു

ഇപ്സ്വിച്ച്: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ഇപ്സ്വിച്ചിന്റെ വര്‍ണ്ണാഭമായ ഓണോത്സവത്തിന് സെപ്റ്റംബർ 12 നു ശനിയാഴ്ച കൊടിയിറങ്ങും. സെപ്തംബർ 5 നു വാശിയേറിയ ബാറ്റ്മിന്റൻ മത്സരങ്ങളോടെ ആരംഭം കുറിക്കുന്ന ഓണാഘോഷ പരിപാടികളിൽ 10 നടക്കുന്ന റമ്മി ശീട്ട് കളി മത്സരം, 12 നു രാവിലെ നടത്തപ്പെടുന്ന അത്ത പൂക്കള മത്സരം അന്ന് തന്നെ വൈകീട്ട് നടക്കുന്ന കായിക മാമാങ്കം എന്നിവ ഇപ്സ്വിച് മലയാളികളുടെ ഒത്തൊരുമയുടെ സ്പന്ദനമായി മാറും. ഒരു മാസത്തോളമായി പരിശീലനം നടത്തി പോരുന്ന വൈവിദ്ധ്യങ്ങളായ കലാ വിഭവങ്ങളുടെ തയ്യാറെടുപ്പ് കൊണ്ടും, കെ സി എയുടെയും കെ സി എസ്‌ എസ്‌ന്റെയും സംയുക്ത ഓണാഘോഷത്തിനു പ്രൗഡഗംഭീരമായ നിറവു നല്കാൻ പിന്നണി ഒരുക്കത്തിന്റെ തയ്യാറെടുപ്പുകളും ഒക്കെയായി ഇപ്സ്വിച് കുടുംബങ്ങള്‍ പൊന്നോണ തിരക്കിലാണ്. കണ്‍വീനർ സെബാസ്റ്റ്യൻ വർഗ്ഗീസ്, കോർഡിനെറ്റർ ജോബി ജോസ്, സജി ചെറിയാൻ, സിജോ ഫിലിഫ്, അജി ബെന്നി ജെമ്മ സജൻ എന്നിവരുടെ നേതൃത്വത്തിൽ അണിയറ ഒരുക്കത്തിലാണ് ഇപ്സ്വിചിലെ മുഴുവൻ മലയാളികളും.

സെപ്തംബര്‍ 12നു ശനിയാഴ്ച രാവിലെ 9 .30 നു ഓണപ്പൂക്കളം ഇട്ടു ഓണാഘോഷത്തിന് തുടക്കം കുറിക്കും. ആര്‍പ്പു വിളികളോടെ ആവേശപൂർവ്വം വരവേല്‍ക്കുന്ന മാവേലി മന്നന്റെ അനുഗ്രഹീത സാമീപ്യത്തിൽ വാദ്യമേളങ്ങളുടെ ഇമ്പമാർന്ന സ്വര രാഗ അകമ്പടിയോടെ നിലവിളക്ക് തെളിച്ചു പ്രൌഡ ഗംഭീരമായ ഓണോത്സവത്തിലെ സമാപന ദിനത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കപ്പെടും. തുടർന്ന് വർണ്ണാഭമായ കലോത്സവ വേദി ഉയരുകയായി .

ഇപ്സ്വിച്ച് കുട്ടികളും യുവജനങ്ങളും മുതിർന്നവരും ചേർന്ന് ഒരുക്കുന്ന കലാ സദ്യ ഓണോത്സവത്തെ കൂടുതൽ ആസ്വാദകരമാക്കും. 

കേരള തനിമയില്‍ തയ്യാറാക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യ തൂശനിലയില്‍ വിളമ്പുമ്പോള്‍ ആവോളം രുചിക്കുവാന്‍ കൊതിച്ചിരിക്കുന്ന കുടുംബാംഗങ്ങൾക്ക് സംഗീത സാന്ദ്രത നുണയാന്‍ ലണ്ടൻ ഏഷ്യാനെറ്റ്‌ ടാലെന്റ്റ്‌ വിന്നേഴ്സായ രഞ്ജിനി രാഘവ് , സത്യ നാരായണൻ തുങ്ങിയവരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ഗംഭീരമായ ലൈവ് ഗാനമേളയും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. 

5:00 മണിക്ക് വടം വലി മത്സരം മറ്റു കായിക മത്സരങ്ങൾക്ക് ശേഷം സമ്മാനദാനം , നന്ദി പ്രകാശനം തുടർന്ന് ഭാരത ദേശീയ ഗാനം ആലപിച്ചു കൊണ്ട് ഇപ്സ്വിച് കെസിഎ - കെസിഎസ്‌എസ്‌ സംയുക്ത പൊന്നോണ ആഘോഷത്തിന് യവനിക താഴും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സെബാസ്റ്റ്യൻ വർഗ്ഗീസ് (07828897358)

കോർഡിനെറ്റർ ജോബി ജോസ് (07595232016)

സജി ചെറിയാൻ(07810300883)

സിജോ ഫിലിഫ്(07877633185)

ബിനീഷ് ജോർജ്ജ് 07722929817(സ്പോര്ട്സ്)

കെസ്ഗ്രെവ് ഹൈസ്കൂൾ ഹാൾ ഐപി5 2പിബി യിലാണ് ഇപ്സ്വിച് പൊന്നോണത്തിന് വേദി ഒരുങ്ങുക. 

 




കൂടുതല്‍വാര്‍ത്തകള്‍.