CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 32 Seconds Ago
Breaking Now

യുക്മ വെയ്ല്‍സ് റീജിയണല്‍ കലാമേള നവംബര്‍ 14ന്

22/08/2015 ന് ചേര്‍ന്ന വെയില്‍സ് റീജിയണല്‍ എക്സിക്യുട്ടീവ്‌ യോഗമാണ് കലാമേള നവംബര്‍ 14ന് നടത്തുവാന്‍ തീരുമാനിച്ചത്.

സ്വാന്‍സി: യുക്മ വെയ്ല്‍സ് റീജിയണല്‍ കലാമേള നവംബര്‍ 14ന് നടത്തുവാന്‍ തീരുമാനിച്ചു. 22/08/2015 ന് ചേര്‍ന്ന വെയില്‍സ് റീജിയണല്‍ എക്സിക്യുട്ടീവ്‌ യോഗമാണ് കലാമേള നവംബര്‍ 14ന് നടത്തുവാന്‍ തീരുമാനിച്ചത്. വെയ്ല്‍സ് റീജിയണല്‍ പ്രസിഡന്‍റ് ജോജി ജോസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റീജിയന്‍റെ ഇത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഭാവി പരിപാടികളെ കുറിച്ച് നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. യുക്മ വെയ്ല്‍സ് റീജിയനില്‍ നിന്നുള്ള നാഷണല്‍ ജോയിന്‍റ് സെക്രട്ടറി ബിജു തോമസ്‌ പന്നിവേലിയുടെ മുഖ്യ ചുമതലയില്‍ നടന്ന യുക്മ നാഷണല്‍ കലാമേള വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ റീജിയണല്‍ കമ്മറ്റിയുടെ അഭിനന്ദനം അറിയിച്ചു.

യോഗത്തില്‍ യുക്മ നാഷണല്‍ കമ്മറ്റി മെമ്പര്‍ സിബി തോമസ്‌ സ്വാഗതം ആശംസിച്ചു. യുക്മ വെയില്‍സ് റീജിയന്‍ കൂടുതല്‍ സംഘടനകളെ ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ മുന്‍ കമ്മറ്റി തുടങ്ങി വച്ച പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നും സംഘടനയെ ശക്തിപ്പെടുത്തണമെന്നുമുള്ള സിബിയുടെ നിര്‍ദ്ദേശത്തെ റീജിയണല്‍ എക്സിക്യുട്ടീവ്‌ യോഗം ഏകകണ്ഠമായി സ്വീകരിച്ചു. ഇതനുസരിച്ച് വെയില്‍സ് റീജിയന്‍റെ പരിധിയില്‍ വരുന്ന യുക്മയില്‍ ഇത് വരെ അംഗത്വം എടുക്കാത്ത എല്ലാ അസോസിയേഷനുകളുമായും ചര്‍ച്ചകള്‍ നടത്തി അവരെ യുക്മയില്‍ അംഗങ്ങളാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റീജിയണല്‍ പ്രസിഡന്‍റ് ജോജി ജോസ്, സെക്രട്ടറി ജിജോ മാനുവല്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

റീജിയണല്‍ കലാമേളയില്‍ പങ്കെടുക്കാനുള്ളവരുടെ പേര് വിവരങ്ങള്‍ ഒക്ടോബര്‍ 31ന് മുന്‍പായി റീജിയണല്‍ സെക്രട്ടറിക്ക് മെയില്‍ ചെയ്ത് കൊടുക്കണമെന്ന് അസോസിയേഷനുകളോട് ആവശ്യപ്പെടുവാന്‍ യോഗത്തില്‍ തീരുമാനമായി. സെപ്തംബര്‍ 19 ന് കവന്ട്രിയില്‍ വച്ച് നടക്കുന്ന യുക്മ സൂപ്പര്‍ ഡാന്‍സര്‍ പ്രോഗ്രാമില്‍ റീജിയനില്‍ നിന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കാന്‍ എല്ലാ അസോസിയേഷനുകളും മുന്‍കയ്യെടുക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം ഉണ്ടായി. നാഷണല്‍ ജോയിന്‍റ് സെക്രട്ടറി ബിജു തോമസ്‌, നാഷണല്‍ കമ്മറ്റിയംഗം സിബി ജോസഫ് പറപ്പള്ളി, റീജിയന്‍ പ്രസിഡന്‍റ് ജോജി ജോസ്, സെക്രട്ടറി ജിജോ മാനുവല്‍, ട്രഷറര്‍ ജേക്കബ് ജോണ്‍, വൈസ് പ്രസിഡന്റ് അഭിലാഷ് തോമസ്‌, മുന്‍ നാഷണല്‍ സെക്രട്ടറി ബിന്‍സു ജോണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. വെയ്ല്‍സ് റീജിയനില്‍ നിന്നും എ ലെവല്‍, ജിസി എസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ കലാമേള വേദിയില്‍ ആദരിക്കണമെന്ന് യോഗത്തില്‍ തീരുമാനമെടുത്തു.

ഇവിടുത്തെ വിദ്യാഭ്യാസ രീതികളുമായി കുട്ടികളെയും മാതാപിതാക്കളെയും പരിചയപ്പെടുത്താന്‍ ഉതകുന്ന രീതിയിലുള്ള കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു. ഇതിനായി ഈ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി ഒരു ഏകദിന ശില്പശാല നടത്താന്‍ തീരുമാനിച്ചു. ജിജോ മാനുവല്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.