CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 14 Minutes 37 Seconds Ago
Breaking Now

ബാലിഹകമോറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി ...

ബാലിഹകമോറില്‍ നടന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ശനിയാഴ്ച രാവിലെ 10.30 ന് ദിവ്യബലിയോടെ തിരുനാല്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. റെവ. ഫാ. ജോസഫ്‌ പുതുകുലംകര (ആന്ധ്ര) മുഖ്യ കാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ മോണ്‍. ആന്റണി പെരുമായനും ഫാ. പോള്‍ മോറലിയും സഹകാര്‍മ്മികരായിരുന്നു.

55dbd29bbcc5e.jpg

55dbd34bbe5c8.jpg

ഫാ. പോള്‍ മോേറലി തിരുനാള്‍ സന്ദേശം നല്‍കി. Colmcille’s പള്ളി വികാരി വെ. റെവ. ഫാ. ക്യാരന്‍ ഫെന്നി നയിച്ച പ്രദക്ഷിണം നയനമനോഹരമായിരുന്നു. വിശുദ്ധ അൽഫൊൻസാമ്മയുടെ തിരുസ്വരൂപവും വഹിച്ച് മുത്തുക്കുടകളുടെ അകമ്പടിയോടെ നടന്ന ഭക്തി നിർഭരമായ തിരുന്നാൾ പ്രദക്ഷിണത്തിലും തിരുക്കർമങ്ങളിലും നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്ത് ആത്മീയ സന്തോഷം അനുഭവിച്ചു.

55dbd43128794.jpg

55dbd3c78170b.jpg

തിരുക്കര്‍മ്മങ്ങൾക്കു ശേഷം ഇടവക സമൂഹം ഒരുക്കിയ സ്നേഹവിരുന്നും ഉണ്ടായിരുന്നു. തിരുന്നാൾ വിജയത്തിനായി സഹകരിച്ച ഏവർക്കും മോണ്‍. ആന്റണി പെരുമായൻ പ്രത്യേക നന്ദി രേഖപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.