CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 42 Seconds Ago
Breaking Now

അബർഡീനിലെ നെസ്മയുടെ ഓണാഘോഷം ഓഗസ്റ്റ്‌ 30 ന്

നോർത്ത് ഈസ്റ്റ്‌ സ്കോട്ട് ലാൻഡ്‌ മലയാളീ അസോസിയേഷൻ (നെസ്മ അബർഡീൻ) ഓണാഘോഷങ്ങൾ ഓഗസ്റ്റ്‌ 30 നു രാവിലെ 10.30 വെസ്റ്റ് ഹിൽ ആഷ്ടേൽ ഹാളിൽ വച്ച് നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ കുടുംബങ്ങൾ ചേർന്ന് അത്തപ്പൂക്കളം ഒരുക്കുന്നതോടെ നെസ്മ ഓണം 2015 പരിപാടികൾക്ക് തുടക്കമാകും.

ഉദ്ഘാടനസമ്മേളനത്തിൽ ചെയ൪ പേഴ്സൻ മെൽബിൻ ജോർജ് സ്വാഗതം പറയുകയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എല്ലാവരും കുടി ഭദ്രദീപം തെളിയിച്ചു പരിപാടി ഒൗദേൃാഗികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധങ്ങളായ കലാപരിപാടികൾക് തുടക്കമാകും.12.30 ഓടെ വിഭവസമൃദ്ധമായ ഓണ സദ്യയും, അതിനു ശേഷം ഉച്ച തിരിഞ്ഞു വടം വലിയും, വിവിധങ്ങളായ ഗെയിംസും നടത്തപ്പെടും. 

ഗെയിംസിലെ വിജയികൾക്ക് തദവസരത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. കുടുംബ സമേതം ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എല്ലാ അസോസിയേഷൻ കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.