CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 28 Minutes 45 Seconds Ago
Breaking Now

ജീസസ് യൂത്ത് ദേശീയ സമ്മേളനം Alive-2015 നാളെ മുതൽ പ്രെസ്റ്റണിൽ

മൂന്നു പതിറ്റാണ്ട് മുൻപ് കേരളത്തിൽ പിറവിയെടുത്തു a   25 രാജ്യങ്ങളിലായി പടർന്ന് പന്തലിച്ചു പ്രവർത്തനം നടത്തുന്ന അന്തർദേശീയ യുവജന പ്രസ്ഥാനമായ ജീസസ് യൂത്ത് അതിന്റെ യുകെ പ്രവിശ്യയുടെ ദേശീയ സമ്മേളനം നാളെ, 27/08/2015 വ്യാഴം മുതൽ 31/08/2015 തിങ്കൾ വരെ നടക്കുന്നു. പ്രെസ്റ്റണിലെ മൈയേഴ്സ്കോ കോളേജിൽ നടക്കുന്ന ദേശീയ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഏകദേശം 650 ഓളം പേർ വിവിധ ഗ്രൂപ്പുകളിലായി പങ്കെടുക്കുന്നു. പ്രൈമറി സ്കൂൾ ഗ്രൂപ്പ്, സെക്കന്ററി സ്കൂൾ ഗ്രൂപ്പ്, യൂത്ത്, ഫാമിലി എന്നിങ്ങനെയാണ് ഗ്രൂപ്പുകൾ തരം തിരിച്ചിരിക്കുന്നത്. 

ലോക പ്രശസ്ത സുവിശേഷ പ്രസാംഗികനായ ഡേവിഡ് പെയ്നെ, സി.സി ജോസഫ്, മാർക്ക് നിമോ, ഗ്രെഹ് ഹിബ്ബിൻസ്, ഫാ. ബിനു പാലക്കാപ്പള്ളി, ജോണ്‍ പ്രിസ്മോർ എന്നിവർ വിവിധ വിഷയങ്ങളെ കൈക്കാര്യം ചെയ്യുന്നു. അധ്യാത്മിക പ്രഭാഷണങ്ങൾ, ദിവ്യ ബലി, ആരാധന, ജപമാല, സ്തുതിപ്പുകൾ, ചർച്ചകൾ തുടങ്ങി വിവിധ തരത്തിലുള്ള ആക്റ്റിവിറ്റീസ് ആയിരിക്കും സമ്മേളനത്തിന്റെ പ്രത്യേകത. അഞ്ചു ദിവസങ്ങളിലായി ഒരു പുത്തൻ ദൈവീക അനുഭവത്തിലൂടെ കടന്നു പോകുവാൻ സാധിക്കുന്ന തരത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

സമ്മേളനത്തിന്റെ വിജയത്തിനായി ജീസ്സസ് യൂത്ത് അംഗങ്ങൾ നാഷണൽ ലെവലിൽ പ്രാർത്ഥനയും ഉപവാസവും തുടങ്ങി വിവധ പ്രവർത്തനങ്ങളുമായി കഴിഞ്ഞ കുറെ നാളുകളായി പ്രവർത്തനനിരതരായിരുന്നു. സമ്മെലനത്തിഒൽ പങ്കെടുക്കുവാൻ എത്തുന്നവരെ ജീസ്സസ് യൂത്ത് നാഷണൽ ടീം ഹൃദയപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.   




കൂടുതല്‍വാര്‍ത്തകള്‍.