CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 43 Minutes 29 Seconds Ago
Breaking Now

മാഞ്ചസ്റ്റർ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി പള്ളി തിരുനാൾ ഭക്തി സാന്ദ്രമായി

മാഞ്ചസ്റ്റർ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് തിരുനാൾ ഓഗസ്റ്റ്‌ 22, 23 തീയതികളിൽ അതി ഗംഭീരമായും അനുഗ്രഹീതമായും നടത്തപ്പെടുകയുണ്ടായി. 22 ശനിയാഴ്ച അഭിവന്ദ്യ തിരുമനസ് മാത്യൂസ് മാർ അപ്രേമിന്റെയും സഹവികാരി ഫാ. എൽദോസ് വട്ടപ്പറമ്പിലിന്റെയും ബഹുമാന്യ വൈദികരായ ഫാ. ഗീവർഗീസ് തുണ്ടായത്ത്, ഫാ. പീറ്റർ കുര്യാക്കോസ് എന്നിവരുടെയും മഹത്തായ സാനിധ്യത്തിൽ കൊടിയേറിയ പെരുന്നാളിനെ തുടർന്ന് സന്ധ്യ പ്രാർത്ഥനയും സുവിശേഷ യോഗവും നടത്തപ്പെട്ടു.

55dd41e2d0179.jpg

55dd400b4227b.jpg

പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച അഭിവന്ദ്യ മാത്യൂസ് മാർ അപ്രേം തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ട വി. മൂന്നിന്മേൽ കുർബാനയിൽ ഫാ. ഗീവർഗീസ് തുണ്ടായത്ത്, ഫാ. പീറ്റർ കുര്യാക്കോസ് എന്നിവർ സഹകാർമ്മികരായി.

55dd3fd9f2d02.jpg

55dd42ac1f57f.jpg

തുടർന്ന് നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ പൊന്നിൻ കുരിശ്, കൊടിത്തോരണങ്ങൾ, മുത്തുകുടകൾ എന്നിവ പ്രദക്ഷിണത്തിന്റെ മാറ്റ് കൂട്ടി. പ്രദക്ഷിണ ശേഷം നേർച്ച സദ്യയും നടന്നു. കൊടിയിറക്കത്തോടെ പെരുന്നാൾ വിജയകരമായി പര്യവസാനിച്ചു.    

തദവസരത്തിൽ ഈ വർഷത്തെ G.C.S.E പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ഇടവകയുടെ അഭിമാനം വാനോളം ഉയർത്തിയ വിദ്യാർഥികൾക്കുള്ള പ്രോത്സാഹന സമ്മാനം പരി. പിതാവിന്റെ കൈകളാൽ നൽകപ്പെടുകയുണ്ടായി. 

55dd43111c1f1.jpg

പെരുന്നാളിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള അഭിവന്ദ്യ തിരുമനസിന്റെയും ബഹു. വൈദികരുടെയും സാന്നിധ്യം ഇടവകയെ സംബന്ധിച്ചിടത്തോളം അത്യധികം അനുഗ്രഹീതവും സന്തോഷകരവുമായിരുന്നു. ഇടവകയുടെ ഉന്നമനത്തിനു വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന എല്ലാ ഇടവകാംഗങ്ങളെയും അയൽ ഇടവകകളിൽ നിന്നും പെരുന്നാളിൽ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നു.           

  




കൂടുതല്‍വാര്‍ത്തകള്‍.