CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 21 Minutes 56 Seconds Ago
Breaking Now

ലങ്കാസ്റ്ററിൽ കർമ്മലീത്ത മഠം ആരംഭിക്കുന്നു; അജപാലന ശ്രദ്ധയോടെ പ്രസ്റ്റണ്‍.

പ്രസ്റ്റണ്‍: യുകെയിൽ സീറോ മലബാർ സഭക്ക് ഉണർവ്വേകിക്കൊണ്ട് ലങ്കാസ്റ്റർ രൂപതയിൽ കർമ്മലീത്താ സിസ്റ്റേഴ്സ് തങ്ങളുടെ പ്രഥമ മഠം തുടങ്ങുന്നു. സീറോ മലബാർ സഭയുടെ പ്രഥമ സന്യാസിനി കോണ്‍ഗ്രിഗേഷനും, വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ സ്ഥാപിച്ചതുമായ കോണ്‍ഗ്രിഗേഷൻ ഓഫ് മതർ ഓഫ് കാർമ്മൽ (സിഎം സി) പ്രസ്റ്റണ്‍ കേന്ദ്രീകരിച്ചാണ് മഠം ആരംഭിക്കുക. പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങുന്നതിനായി സിസ്റ്റെഴ്സ് സെപ്തംബർ ആദ്യ വാരത്തോടെ എത്തിച്ചേരും. ലങ്കാസ്റ്റർ രൂപതയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ട് സീറോ മലബാർ സഭയുടെ ആർക്കീ എപ്പിസ്കൊപ്പൽ സിനഡ് അയച്ച സിസ്റ്റെഴ്സ് ആണ് യുകെയിൽ എത്തിച്ചേരുക. സീറോ മലബാർ സഭക്കായി ഒരു ദേവാലയവും രണ്ടു വ്യക്തിഗത ഇടവകകളും അനുവദിച്ചു നല്കിയ ലങ്കാസ്റ്റർ റോമൻ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മാർ മൈക്കിൾ കാംപ്ബെൽ തന്നെയാണ് സഭാ പ്രവർത്തനങ്ങൾക്കും ഇടവകകൾക്കും കരുത്തേകുവാനായി സന്യാസിനി മഠം കൂടി അനുവദിച്ചു നല്കിയിരിക്കുന്നത്.

അജപാലന ശുശ്രുഷകൾക്ക് ശക്തി നല്കുവാനും, കുടുംബാന്തരീക്ഷത്തിൽ കൂടുതൽ ചൈതന്യംപകരുവാനും, കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും, മദ്ധ്യസ്ഥ പ്രാർത്ഥനകൾക്കും, വിശ്വാസ പരിശീലനത്തിലും തുടങ്ങി നിരവധിയായ  മേഖലകളിൽ അനിവാര്യമായ ആത്മീയ സേവനങ്ങൾക്ക് സിസ്റ്റേഴ്സിന്റെ സാന്നിദ്ധ്യം അനുഗ്രഹദായകമാവും. ലങ്കാസ്റ്ററിൽ ആത്മീയ അജപാലന ശുശ്രുഷകളിൽ സഹായകം ആവുന്നതിനു പുറമേ യുകെയിലെ മുഴുവൻ മക്കൾക്കും കൂടുതൽ പ്രയോജനം ലഭിക്കും. 

സീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് ഒക്ടോബർ 3 നു പ്രസ്റ്റണ്‍ സന്ദർശിക്കുന്ന വേളയിൽ സി എം സി മഠത്തിന്റെ  ഉദ്ഘാടന കർമ്മവും നിർവ്വഹിക്കുന്നതായിരിക്കുമെന്ന്‌ വികാരി ഫാ. മാത്യു ജേക്കബ് ചൂരപൊയികയിലറിയിച്ചു.  

യുകെയിൽ സീറോ മലബാർ സഭക്ക് അഭിമാനവും അനുഗ്രഹവും നിറയുന്ന സുവർണ്ണ ദിനമായ ഒക്ടോബർ 3 നു പ്രസ്റ്റനിൽ നടത്തപ്പെടുന്ന ഇടവകകളുടെ പ്രഖ്യാപനത്തിൽ സാക്ഷികളാകുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി മാത്യു അച്ചനും ആഘോഷ കമ്മിറ്റിയും അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.