CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 17 Minutes 3 Seconds Ago
Breaking Now

ഓണം സ്പെഷ്യൽ അട പ്രഥമൻ

അട-250 ഗ്രാം

ശര്‍ക്കര-അരക്കിലോ

നെയ്യ്-200 ഗ്രാം

നാളികേരം-3

ഏലയ്ക്ക-4

മുന്തിരി-10

കശുവണ്ടിപ്പരിപ്പ്-10

നാളികേരക്കൊത്ത്- അരക്കപ്പ് 

നാളികേരം ചിരകി ഒന്നാം പാല്‍, രണ്ടാംപാല്‍, മൂന്നാംപാല്‍ എന്നിവ എടുത്തു വയ്ക്കുക. അട മൃദുവാകുന്നതു വരെ വേവിയ്ക്കണം. ഇത് തണുത്ത വെള്ളത്തില്‍ കഴുകി മാറ്റിവയ്ക്കുക. ശര്‍ക്കര ഉരുക്കി അരിച്ചെടുക്കണം. ഇതിലേക്ക് അടയിട്ട് തീ കുറച്ചു വച്ച് രണ്ടു മിനിറ്റ് വേവിക്കണം. ശര്‍ക്കരയും അടയും കൂടിച്ചേരാനാണിത്. ഇതിലേക്ക് നാളികേരത്തിന്റെ രണ്ടും മൂന്നും പാലൊഴിച്ച് തിളപ്പിക്കുക. ഒരുവിധം കുറുകിക്കഴിയുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കണം. ഇത് തിളച്ചു തുടങ്ങുമ്പോഴേ തീ കെടുത്തി ഏലയ്ക്കാപൊടി ചേര്‍ത്തിളക്കണം. നെയ്യില്‍ നാളികേരക്കൊത്ത്, മുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവ മൂപ്പിച്ച് പായസത്തില്‍ ചേര്‍ക്കുക.