ചേരുവകൾ
ചേന നുറുക്കിയത് – 1 കപ്പ്
ഏത്തക്ക ഇടത്തരം നുറുക്കിയത് – 1 എണ്ണം
മഞ്ഞള്‍പൊടി – കാല് ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കട്ടതൈര് – 3 കപ്പ്
തേങ്ങ – 1 കപ്പ്
പച്ചമുളക് – 4-5 എണ്ണം
ജീരകം – കാല് ടീസ്പൂണ്‍
എണ്ണ – 1 ടേബിള്‍സ്പൂണ്‍
കടുക് – കാല് ടീസ്പൂണ്‍
വറ്റല്‍മുളക് – 4 എണ്ണം
കറിവേപ്പില – ഒരു പിടി
പാകം ചെയ്യുന്ന വിധം
പച്ചക്കറി നുറുക്കിയത്, മഞ്ഞള്‍പൊടി, ഉപ്പ് ഇവ ചേര്‍ത്ത് ഒരു കപ്പ് വെള്ളത്തില്‍ വേവിക്കുക. കൂടുതല്‍ വെന്തു കുഴഞ്ഞു പോകരുത്.
തേങ്ങ, പച്ചമുളക്, ജീരകം ഇവ നന്നായി കുഴമ്പു പരുവത്തിൽ അരച്ചെടുക്കുക.
വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറിയിലേക്ക് അരപ്പും തൈരും കുറച്ചു വെള്ളവും ചേര്‍ത്ത് ഇളക്കി ചേര്‍ത്ത ശേഷം ചെറുതീയില്‍ വച്ച് കയ്യെടുക്കാതെ തുടരെ ഇളക്കി കൊണ്ടിരിക്കുക. കാളന് നല്ല കട്ടിയായി വരുമ്പോള്‍ തീയണച്ച് ഇറക്കി വയ്ക്കണം. പാനില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ വറുത്ത് താളിക്കുക.