CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 27 Seconds Ago
Breaking Now

ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ചു കൊണ്ട് വീണ്ടും കൃഷ്ണായനം 2015

ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ചു കൊണ്ട് വീണ്ടും ശ്രീകൃഷ്ണ ജയന്തി.യുഗങ്ങള്‍ നാലാണ്. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ. ഇതില്‍ ദ്വാപരയുഗത്തിലെ അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രിയില്‍ ശ്രീകൃഷ്ണന്റെ ജനനം എന്നാണു വിശ്വാസം. ഭാരതത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ ജനമാഷ്ടമി എന്ന പേരിലും കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി എന്ന പേരിലും ഈ ശുഭദിനം കൃഷ്ണ ഭക്തര്‍ ആഘോഷിക്കുന്നു. കേരളത്തിലെ നാടും നഗരവും എന്ന ഭേദം ഇല്ലാതെ ഉണ്ണി കണ്ണന്മാരെ കൊണ്ട് നിറഞ്ഞു വീഥികള്‍ ഒരു അമ്പാടി തുല്യം ആകുന്ന നയനമനോഹര ദൃശ്യം. പ്രവാസ ജീവിതം ഇത്തരം ആഘോഷങ്ങള്‍ നാം ഓരോരുത്തര്‍ക്കും നഷ്ടമാകുന്ന സാഹചര്യത്തില്‍ നാഷണല്‍ കൌണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും എസ്സെക്സ് ഹിന്ദു സമാജവും സംയുക്തമായി ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ കൃഷ്ണായനം 2015 എന്ന പേരില്‍ കേരളീയ ശൈലിയില്‍ 2015 സെപ്റ്റംബര്‍ 5 നു എസ്സെക്സിലെ ഹാര്‍ലോ സെന്റ്‌. തോമസ്‌ മോര്‍ ഹാളില്‍ ഉച്ചക്ക് 2 മണിമുതല്‍ 8 മണിവരെ ആഘോഷിക്കുന്നു .കൊടിയേറ്റതോടെ തുടങ്ങുന്ന ആഘോഷത്തില്‍ ശോഭായാത്ര - താലപ്പൊലി - ചെണ്ടമേളം - ഉറിയടി -ദശാവതാരം - ഭജന - അന്നദാനം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :-

രഞ്ജിത്ത് :- 07503886000

അജിത്‌ നായര്‍ :- 07791746666




കൂടുതല്‍വാര്‍ത്തകള്‍.