CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 15 Seconds Ago
Breaking Now

ബ്രിസ്റ്റോളിലെ ഓണാഘോഷങ്ങൾക്ക് തിരി തെളിയിച്ച്. ASK; ആസ്കിന്റെ ഓണാഘോഷം വർണ്ണാഭമായി

ബ്രിസ്റ്റോളിലെ ഓണാഘോഷങ്ങൾക്ക് തുടക്കമിട്ട് കൊണ്ട് അസോസിയേഷൻ ഓഫ് സൗത്ത്മീഡ് കേരളൈറ്റ്സിന്റെ ഓണാഘോഷം വർണ്ണാഭമായി. സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളിൽ ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ ആരംഭിച്ച ഓണാഘോഷ പരിപാടികൾ വൈകീട്ട് 6 മണിയോടെയാണ് അവസാനിച്ചത്.

55e54ea763eb3.jpg

55e549bee5bc9.jpg

55e54bac39476.jpg

അസോസിയേഷൻ അംഗങ്ങൾ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യയോടെയാണ് ഓണാഘോഷം ആരംഭിച്ചത്. എബിയും സിബിയും ജെസിയും ചേർന്നൊരുക്കിയ പൂക്കളം ശ്രദ്ധേയമായിരുന്നു. ASK പ്രസിഡന്റ്‌ തോമസ്‌ ജോസഫ്‌ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന ഓണസദ്യക്ക് ശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. 

55e54ad258f95.jpg

55e54b3ed9b9a.jpg

നാല് മണിക്ക് പുലിക്കളിയുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ മാവേലിയെ എതിരേറ്റു. എല്ലാവർക്കും ഓണാശംസകൾ നേർന്ന മാവേലി സദസിനെ കയ്യിലെടുത്തു. തുടർന്ന് കലാപരിപാടികൾക്ക് തുടക്കമായി.

55e54c03f162d.jpg

55e54c5fc29fa.jpg

വെൽക്കം ഡാൻസിൽ തുടങ്ങി ഗ്രൂപ്പ് ഡാൻസും തിരുവാതിരക്കളിയും ഫ്യൂഷൻ ഡാൻസും സംഘ ഗാനവും സൗത്ത്മീഡ് ബോയ്സ് ഗ്രൂപ്പിന്റെ ഡാൻസും എല്ലാം ചേർന്ന് ഓണാഘോഷം വർണോജ്ജ്വലമായി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ASK ഭാരവാഹികളും ബോബിയുടെ നാട്ടിൽ നിന്നും വന്ന അപ്പച്ചനും ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു.  

55e54cc7e4bfa.jpg

55e54d18242d7.jpg

പ്രോഗ്രാം കോർഡിനെറ്റർ മിനി സ്കറിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.ജോജിമോൻ ,ബിനു ജേക്കബ്‌ ,ഷാജി ,ബോബി ,സിബി തുടങ്ങിയവർ നേതൃത്വം നൽകി. 

സിബി ആര്യങ്കാല എടുത്ത കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക     




കൂടുതല്‍വാര്‍ത്തകള്‍.