CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 9 Minutes 4 Seconds Ago
Breaking Now

ആറാമത് കോതനല്ലൂർ സംഗമത്തിന് ഇനി രണ്ടാഴ്ച മാത്രം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ആറാമത് കോതനല്ലൂർ സംഗമത്തിന് ഇനി രണ്ടാഴ്ച മാത്രം അവശേഷിക്കെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 18 വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ മൂന്നു ദിവസങ്ങളിലായി മാൽവെണിലെ ഹൈബോൾ കണ്‍ട്രി സെന്ററിലാണ് ഈ വർഷത്തെ സംഗമ പരിപാടികൾ. യുകെയുടെ പല ഭാഗങ്ങളിലായുള്ള കോതനല്ലൂർ  നിവാസികൾ തങ്ങളുടെ പങ്കാളിത്തം ഇതിനകം തന്നെ ഉറപ്പിച്ചു കഴിഞ്ഞു.

18 നു വൈകുന്നേരം 6 മണിക്ക് ഒത്തു കൂടി 20 നു വൈകുന്നേരം പര്യവസാനിക്കുന്ന വിധത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രസിഡന്റ്‌ മാത്യൂ പുളിയോരത്തിന്റെയും സെക്രട്ടറി സന്തോഷ്‌ ചെറിയാന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധങ്ങളായ കമ്മിറ്റികളാണ് ഈ വർഷത്തെ സംഗമ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. യുകെയുടെ പല ഭാഗങ്ങളിലായുള്ള കോതനല്ലൂർ  നിവാസികളെ കമ്മിറ്റി അംഗങ്ങൾ ബന്ധപ്പെടുവാൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ഇതൊരു അറിയിപ്പായി സ്വീകരിച്ചു 19 നു നടക്കുന്ന പൊതു പരിപാടികളിൽ പങ്കെടുക്കുവാൻ ഭാരവാഹികൾ പ്രത്യേകം ക്ഷണിക്കുന്നു. 

ആട്ടവും പാട്ടും ഒക്കെയായി മൂന്നു ദിവസം അടിച്ചു പൊളിക്കുവാനുള്ള   തയ്യാറെടുപ്പിലാണ് കോന്തനല്ലൂർ നിവാസികൾ. വെള്ളിയാഴ്ച രാത്രി ഡിജെ പെർഫോമൻസുകളും, ശനിയാഴ്ച നടക്കുന്ന കലാപരിപാടികളും, ഗെയിമുകളും, ഔട്ട്‌ഡോർ എന്റർട്ടെയിൻമെന്റുകളുമെല്ലാം ഏവർക്കും മികച്ച വിരുന്നാകും.             

സ്വാദിഷ്ടമായ നാടൻ വിഭവങ്ങളുമായി പ്രവർത്തിക്കുന്ന കിച്ചണിൽ നിന്നും ചൂടോടെ വിഭവങ്ങൾ അപ്പപ്പോൾ ഉണ്ടാക്കി നൽകും. കോതനല്ലൂരിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്നവർക്കും ഇവിടെ നിന്നും വിവാഹം കഴിച്ചു പോയവർക്കും പരിപാടികളിൽ പങ്കെടുക്കാം. സംഗമ പരിപാടികളിലേക്ക് മുഴുവൻ കുടുംബങ്ങളെയും സെക്രട്ടറി സന്തോഷ്‌ ചെറിയാൻ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

മാത്യൂ പുളിയോരം: 07807226696

സന്തോഷ്‌ ചെറിയാൻ: 07403856510

ബിൻസി റോജി: 07737979440

ജിന്റോ മാത്യൂ: 07792870155 




കൂടുതല്‍വാര്‍ത്തകള്‍.