CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 57 Seconds Ago
Breaking Now

ജോസഫ്‌ പുത്തൻപുരക്കൽ അച്ചൻ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ലണ്ടൻ ബ്രോംലിയിൽ.

ലണ്ടൻ ബ്രോംലി: ക്രിസ്തുവിൽ ജീവിച്ച് അവനിൽ വളരുവാനും കുടുംബ ജീവിതവും വ്യക്തി ജീവിതവും നവീകരിക്കപ്പെടുവാനും ഉതകുന്ന, ബഹുമാനപെട്ട പുത്തൻപുരക്കൽ അച്ചൻ നയിക്കുന്ന,കുടുംബ നവീകരണ ധ്യാനം, ബ്രോംലിയിൽ വെച്ച് സെപ്തംബർ 5, 6 (ശനി,ഞായർ) തിയ്യതികളിൽ നടത്തപ്പെടുന്നു. വൈകുന്നേരം 6.30 മണി മുതൽ 10 മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കായി പ്രത്യേക സെഷൻ ഉണ്ടായിരിക്കുന്നതാണ്.

ദൈവാനുഗ്രഹത്തിൽ നിറഞ്ഞ് കുടുംബ നവീകരണത്തിന്റെ ദൈവാനുഭവം നുകരാൻ ബ്രോമിലി സിറോ-മലബാർ ചാപ്ലിൻ സാജു പിണക്കാട്ടച്ചൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

''കർത്താവായ യേശുക്രിസ്തുവിനെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ അവനിൽ ജീവിക്കുവിൻ''(കൊളോസോസ് 2:6) എന്ന ബൈബിൾ വാക്യം ആസ്പദമാക്കി നടത്തുന്ന വചന ശുശ്രുഷയാണ് ബ്രോംലിയിൽ നടത്തപ്പെടുക.വിപുലമായ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.  

St : Joseph's Catholic Church 

Plaistowlane,Bromley,Kent. 

BR1 2PR.

കൂടുതൽ വിവരങ്ങൾക്ക്: 

സിബി മാത്യു :07412261169

ബിജു ചാക്കോ :07794778252 




കൂടുതല്‍വാര്‍ത്തകള്‍.