CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 16 Seconds Ago
Breaking Now

"ദൈവദശകം" ശതാബ്ദി ആഘോഷത്തിന്റെ 'ദ്വിവാര സമാപനോൽസവം' ഉത്ഘാടനം ശാഖായോഗം പ്രസിഡന്റ്‌ സുജിത് ഉദയൻ നിർവഹിച്ചു

ശാഖാ മാനേജിംഗ് കമ്മിറ്റിയംഗവും ജയന്തിയാഘോഷ കമ്മിറ്റിയംഗവുമായ രാജേഷ് നടേപള്ളിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ഒരു വർഷം നീണ്ടു നിന്ന "ദൈവദശകം" ശതാബ്ദിയാഘോഷത്തിന്റെ 'ദ്വിവാര സമാപനോൽസവം' ശാഖായോഗം പ്രസിഡന്റ്‌ സുജിത് ഉദയൻ ഉത്ഘാടനം ചെയ്തു.

55e7d3f01a7f2.jpg

UK SNDP യോഗം ഐക്യബോധത്തിന്റെയും മതേതര സംസ്ക്കാരത്തിന്റെയും അനിവാര്യതയെ കുറിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും വലിയ സംഘ ശക്തിയായി മാറുമെന്നും അതിനായി ജാതിമത ചിന്തകൾക്കതീതമായി കൈ കോർക്കുവാനും ആഹ്വാനം ചെയ്തു.

55e7d41c43d13.jpg	 

തുടർന്ന് സുധാകരൻ പാല ചതയദിന സന്ദേശം നൽകി മുഖ്യ പ്രഭാഷണം നടത്തി. ഗുരുദേവന്റെ ദർശനങ്ങളും സിദ്ധാന്തങ്ങളും നടപ്പാക്കുകയും പ്രചരിപ്പിക്കുകയുമാണ്‌ ഓരോ ശ്രീനാരായണീയന്റെയും കർത്തവ്യമെന്ന് പറഞ്ഞു. 

55e7d490941e2.jpg

UK SNDP വനിതാ സംഘം പ്രസിഡന്റ്‌ ശ്യാമള സതീശൻ, വൈസ് പ്രസിഡന്റ്‌ അജിത ബെന്നി, ശാഖാ പഞ്ചായത്ത് കമ്മിറ്റിയംഗം മനു, വാസുദേവ പണിക്കർ എന്നിവർ ആശംസ പ്രസംഗം നടത്തി.

55e7d60605d56.jpg

മത്സര വിജയികൾക്ക് സുജിത് ഉദയൻ, വിഷ്ണു നടേശൻ, രാജേഷ് നടേപള്ളി, ടി. എസ്. സതീശൻ, ശ്യാമള സതീശൻ, സൗമ്യ ഉല്ലാസ് എന്നിവർ സമ്മാന ദാനം നിർവ്വഹിച്ചു. ജയന്തിയാഘോഷ കമ്മിറ്റി ജനറൽ കണ്‍വീനർ കൂടിയായ യൂണിയൻ കമ്മിറ്റിയംഗം സൗമ്യ ഉല്ലാസ് സ്വാഗതവും ഷിബു ശ്രീധരൻ കൃതജ്ഞതയും പറഞ്ഞു.

സമ്മേളനാനന്തരം കുമാരി തുഷാര സതീശൻ സംവിധാനം ചെയ്ത നൃത്ത നൃത്ത്യങ്ങൾ അരങ്ങിൽ വർണ്ണ പ്രപഞ്ചം സൃഷ്ടിച്ചു. ദൈവ ദശകത്തിന്റെ നൃത്താവിഷ്ക്കാരം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.                   




കൂടുതല്‍വാര്‍ത്തകള്‍.