ഐറിഷ് ഇന്ത്യൻ ഓർഗനൈസേഷന്റെ (I.I.O) തുടർച്ചയായ പത്താമത് ഓണാഘോഷം വളരെ വിപുലവും വൈവിധ്യമാർന്നതുമായ പരിപാടികളോടെ സെപ്റ്റംബർ 12 ശനിയാഴ്ച നടത്തപ്പെടും. ബൂമോണ്ടിലെ സെന്റ്. ഫിയാക്രാസ് സ്കൂളിൽ രാവിലെ 11 ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തുടങ്ങുന്ന ആഘോഷത്തിൽ തിരുവാതിരക്കളി, സിനിമാറ്റിക്ക് ഡാൻസ്, ഫാൻസി ഡ്രെസ്, സ്കിറ്റുകൾ തുടങ്ങിയ കലാപരിപാടികളും കസേരക്കളി, മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ട് കുത്തൽ തുടങ്ങിയ ഓണക്കളികളും വിഭവ സമൃദ്ധമായ ഓണ സദ്യയും സോൾ ബീറ്റ്സ് ഡ്രോഘേഡയുടെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.