CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 25 Seconds Ago
Breaking Now

എം എം സി എയുടെ ഓണാഘോഷം നാളെ (ശനി)

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ ഓണാഘോഷ പരിപാടികള്‍ നാളെ (5/9/15) നടക്കും. രാവിലെ 10.30 മുതല്‍ ടിബര്‍ലി മെതൊഡിസ്റ്റ് ചർച്ച് ഹാളിലാണ് പരിപാടികൾ. അസോസിയേഷൻ കുടുംബങ്ങള ചേർന്ന് പൂൂക്കളം ഒരുക്കുന്നതോടെ പരിപാടികല്ക്ക് തുടക്കമാകും. തുടർന്ന് കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളും വടം വലി മത്സരവും നടക്കും. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ വിളമ്പും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ്‌ മനോജ്‌ സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി സായി ഫിലിപ്പ് എല്ലാവർക്കും സ്വാഗതം ആശംസിക്കുന്നതോടെ കലാപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ മാവേലിക്ക് സ്വീകരണം നൽകും.കുട്ടികളുടെയും മുതിർന്നവരുടെയും വൈവിദ്ധ്യമാർന്ന പരിപാടികൾ ഏവർക്കും മികച്ച വിരുന്നാകും. തുടർന്ന് നടക്കുന്ന ജനറൽ ബോഡി മീറ്റിങ്ങിൽ അടുത്ത രണ്ടു വർഷക്കാലത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. ഒനാഘോഷപരിപാടികളിൽ കുടുംബ സമേതം പങ്കെടുക്കുവാൻ എക്സിക്ക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി സായി ഫിലിപ്പ് സ്വാഗതം ചെയ്യുന്നു.    




കൂടുതല്‍വാര്‍ത്തകള്‍.