CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 14 Minutes 12 Seconds Ago
Breaking Now

ലീഡ്സ് തിരുന്നാൾ നാളെ; കീത്തലിലേക്ക് ഭക്തജന പ്രവാഹം

പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവി തിരുനാളാഘോഷത്തിന് ലീഡ്സ് രൂപതാ സീറോ മലബാർ ചാപ്ലിയൻസി ഒരുങ്ങി. കഴിഞ്ഞ ഏഴു ദിനങ്ങളിലായി ലീഡ്സ് രൂപതാ ചാപ്ലിയൻസിയുടെ വിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ തിരുനാളാഘോഷത്തിന്റെ സമാപനമാണ് നാളെ കീത്തലിൽ നടക്കുന്നത്.  

കീത്തലിലെ സെന്റ്‌ ആൻസ് കാത്തലിക് ചർച്ചിൽ നാളെ രാവിലെ 10 നു ലദീഞ്ഞോട് കൂടി പ്രധാന തിരുനാളാഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് നിത്യ സഹായ മാതാവിന്റെ നൊവേനക്ക് ശേഷം ആഘോഷമായ തിരുനാൾ പാട്ട് കുർബാനക്ക് ഫാ. ജിമ്മി സെബാസ്റ്റ്യൻ MCCS കാർമികത്വം വഹിക്കും. ഫാ. മാത്യൂ ചൂരപ്പൊയ്കയിൽ തിരുനാൾ പ്രസംഗം നടത്തും.

വാദ്യ താളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുടകളുടെയും വിജയ പതാകകളുടെയും അകമ്പടിയോടെ കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം സെന്റ്‌ ആൻസ് ചർച്ചിൽ നിന്നും ഹോളി ഫാമിലി സ്കൂളിലേക്ക് നടത്തപ്പെടും.

ഉച്ച കഴിഞ്ഞു രണ്ടിന് വിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെ കലാകാരന്മാർ ഒരുക്കുന്ന കലാപരിപാടികളും സമ്മാന ദാനങ്ങളും നടത്തപ്പെടും.

പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനതിരുനാളിൽ സംബന്ധിച്ച് ദൈവമാതാവിന്റെ മധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിന് എല്ലാ വിശ്വാസികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ലീഡ്സ് സീറോ മലബാർ ചാപ്ലിയാൻ ഫാ. ജോസഫ് പൊന്നെത്ത് അറിയിച്ചു.            




കൂടുതല്‍വാര്‍ത്തകള്‍.