CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 14 Minutes 14 Seconds Ago
Breaking Now

സ്വർഗീയ സംഗീതവുമായി ഷാജിയച്ചൻ; അഭിഷേക നിറവിനായി ആർച്ച് ബിഷപ്പും കാരിയച്ചനും; ആയിരങ്ങൾ സെക്കന്റ്‌ സാറ്റർഡേ കണ്‍വൻഷനിലേക്ക്

ബഥേൽ സെന്ററിൽ വച്ച് നടക്കുന്ന സെപ്റ്റംബർ മാസ സെക്കന്റ്‌ സാറ്റർഡേ കണ്‍വൻഷനിലേക്ക് ആയിരങ്ങൾ എത്തിച്ചേരും. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ സെഹിയോൻ യുകെ ശുശ്രൂഷകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇപ്രകാരമുള്ള ശുശ്രൂഷകൾ സഭാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുവാനും ഇടവക സമൂഹങ്ങളെ ഉണർത്തുവാനും സഹായകരമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബർമ്മിങ്ങ്ഹാം രൂപതയുടെ അധ്യക്ഷൻ തന്നെ കണ്‍വൻഷന് നേതൃത്വം നൽകാൻ എത്തുന്നത്.

അഭിഷേകം നിറഞ്ഞ ആയിരക്കണക്കിന് ആത്മീയ ഗീതങ്ങളിലൂടെ പതിനായിരങ്ങൾക്ക് സൗഖ്യ സ്പർശനമേകുന്ന ഷാജിയച്ചനും അതിരമ്പുഴ കാരിസ്ഭവൻ ഡയറക്ടർ, ജനങ്ങളുടെ പ്രിയപ്പെട്ട കാരിയച്ചനും ഒന്ന് ചേർന്ന് നയിക്കുന്ന കണ്‍വൻഷൻ അത്ഭുതകരമായ സ്വർഗീയ കൃപകൾ പകർന്ന് നല്കും.  

യു.എസ.എ, ഐയർലാൻഡ്, സ്കോട്ട് ലാൻഡ്, ദുബായ്, അബുദാബി, ഫുജറ, പഞ്ചാബ്, അരുണാചൽ പ്രദേശ് തുടങ്ങി അനേക രാജ്യങ്ങളിൽ നിന്നും ഈ അവധിക്കാലത്ത് സെഹിയോണ്‍ ശുശ്രൂഷകൾ നടത്തപ്പെട്ടു. നൂറു കണക്കിന് മാനസാന്തരങ്ങളും രോഗസൌഖ്യങ്ങളും നൽകി കൊണ്ട് ദേശങ്ങളെയും കുടുംബങ്ങളെയും വിശുദ്ധീകരിക്കുന്ന പരിശുധാത്മ ശുശ്രൂഷയുടെ ഭഗമായിത്തീരാൻ മറ്റു ഭാഷക്കാരും കടന്നു വരികയാണ്. 

സെപ്റ്റംബർ 1 മുതൽ 10 വരെ നടത്തപ്പെട്ട 10 ദിവസത്തെ പ്രാർത്ഥന   ശുശ്രൂഷ പുതിയ പുതിയ അഭിഷേകങ്ങൾക്കായി ദൈവ സന്നിധിയിൽ കരങ്ങൾ ഉയർത്തുകയാണ്. 

സെപ്റ്റംബർ 12 ലെ കണ്‍വൻഷനിലേക്ക് യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു. യേശുവിന്റെ സ്നേഹ സൗഖ്യത്തിലേക്ക്‌ അനേകരെ കൂട്ടിക്കൊണ്ട് വരുവാനും, അനേകരുടെ ജീവിതങ്ങളിൽ കര്ത്താവിന്റെ അത്ഭുതകരമായ ഇടപ്പെടലുകൾ ഉണ്ടാകുവാൻ ഇനിയുള്ള ദിനങ്ങൾ പ്രാർഥിച്ചു ഒരുങ്ങാം.           

           




കൂടുതല്‍വാര്‍ത്തകള്‍.