CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 5 Seconds Ago
Breaking Now

ഒന്നാം രാഗം പാടി പള്ളിത്തേരിൽ കലയുടെ കാഞ്ചന തേരിൽ വേണുഗാനം ഗ്രേയ്സ്നൈറ്റിൽ - സെപ്റ്റംബർ 27 ന്

പൂക്കളങ്ങളും പൂവിളികളും പുലിക്കളിയും ഓണപ്പാട്ടുകളും, ഓണസദ്യയുടെ ആലസ്യത്തിൽ മയങ്ങുമ്പോൾ അണമുറിയാത്ത ആഘോഷ രാവുകളിലേക്ക് "ഗ്രേയ്സ് നൈറ്റ്" നമ്മെ നയിക്കുന്നു. ഗ്രേയ്സ് മെലഡീസിന്റെ ഏഴാം വാർഷികാഘോഷം പോയവർഷങ്ങളിലെല്ലാം വൈവിദ്ധ്യമാർന്ന വിസ്മയങ്ങളിലൂടെ കലാമേന്മയുടെ ഔന്നിത്യത്തിൽ കയ്യൂന്നി നിന്ന് മലയാളിയുടെ ഓർമ്മകളിൽ എന്നും ഗരിതമായ ഗ്രേയ്സ് മെലഡീസിന്റെ അതിഥിയായി ഇക്കുറി എത്തുന്നത് നമ്മുടെ പ്രിയ ഗായകൻ ജി. വേണുഗോപാലാണ്. അജിത്‌ പാലിയത്ത്, ദിലീപ് രവി, ഡോ. വിപിൻ, ജോണ്‍സൻ ജോണ്‍, ബാബു ജോണ്‍സ്, പീറ്റർ ജോസഫ്, അനിതാ ഗിരീഷ്‌, അനുപമ ആനന്ദ്, സൗമ്യ പ്രതീശം ലീന റോണി എന്നിവരും ട്രീസ ജിഷ്ണു, സാന്ദ്ര ജെയ്സണ്‍, ജിലു, ഉണ്ണികൃഷ്ണൻ എന്നീ ഗ്രെയ്സ് മെലഡീസ് ഗായകരും വേണുഗോപാലിനൊപ്പം ഒത്തു ചേരും.

അമൃത ടിവി സൂപ്പർ ഡാൻസർ സപ്താരാമൻ (അയർലാൻഡ്‌), യുക്മ കലാതിലകം മിന്നാ ജോസ്(സാലിസ്ബറി), പോർട്സ്മൗത്തിലെ നടന വിസ്മയങ്ങളായ ഡെൽറ്റി, ലാലി, ടാമിയ, സൌത്താപ്റ്റനിൽ നിന്നും വിഷ്ണുപ്രിയ, വാട്ടർലൂവിൽ നിന്നും രൂപ, ദീപ, അനുപ ബേബി, സ്വാൻസി സാം (ബേസിൽസ്റ്റൊക്ക്) എന്നിവരുടെ നൃത്ത വിസ്മയങ്ങൾ ഗ്രേയ്സ് നൈറ്റിന്റെ മറ്റൊരു ആകർഷണമായിരിക്കും.

ഇന്ത്യൻ രുചി ഭേദങ്ങളുടെ നിയന്ത്രണം ഉമ വെങ്കിട്ട് ശ്രീനിവാസ അയ്യരും, സിബി ചപ്പനാത്തും, അലിയാസ് സ്കറിയയും ചേർന്നാണ്. മിതമായ നിരക്കിൽ വടക്കേ ഇന്ത്യൻ വിഭവങ്ങളും, തെന്നിന്ത്യൻ രുചിക്കൂട്ടും ലഭ്യമാകും. ലോറൻസ് ജോസഫും ബിജു മൂന്നാനപിള്ളിയും ചിത്രജാലകം തുറക്കും. സിബി കുര്യൻ ചലച്ചിത്രങ്ങൾ പകർത്തും. ശബ്ദവെളിച്ചം നിയന്ത്രിക്കുന്നത് അസ്‌ലം ലണ്ടനും സോജൻ എരുമേലിയും ചേർന്നാണ്.   

സ്വർണ്ണ നാണയങ്ങളും നിരവധി മറ്റു സമ്മാനങ്ങളും ഏവർക്കുമായി ഒരുക്കിയിട്ടുണ്ട്. പ്രവേശനവും പാർക്കിങ്ങും സൗജന്യമായിരിക്കും. സ്നേഹ സാന്ത്വനവുമായി അമ്മ ചാരിറ്റി ട്രസ്റ്റിന്റെ നല്ലെണ്ണയിൽ തയ്യാർ ചെയ്ത രാസ മിശ്രണങ്ങൾ ഇല്ലാത്ത അച്ചാറുകളുടെ കലവറ കൂടി ഗ്രെയ്സ് നൈറ്റിൽ ഉണ്ടാകും.

പ്രശസ്ത ഗാന രചയിതാവ് ശ്രീ. റോയ് കാഞ്ഞിരത്താനത്തിന്റെ "കലവറയുടെ കാഞ്ചന തേരിൽ വന്നു കനകചിലങ്ക തൻ സ്വര വസന്തം" എന്ന വേണു ഗാനം യുകെ സംഗീത പ്രേമികൾക്കായ്, കലാകാരന്മാർക്കായി ഇവിടെ സമർപ്പിക്കപ്പെടുന്നു. മതേതരത്വം സന്ദേശമായ ഈ ഗാനം ചിട്ടപ്പെടുത്തിയത് ജോജി കോട്ടയം ആണ്.

ജിഷ്ണു ജ്യോതി, സിബി മേപ്രത്ത്, ജെയ്സണ്‍ മാത്യൂ, ജെയ്സണ്‍ ടോം, രജി കോശി,അനിൽ കുമാർ, മനോജ്‌ പിള്ള, മനോജ്‌ മത്രാടൻ, മനു ജനാർദനൻ, ജോയ്സൻ ജോയ്, ഉണ്ണികൃഷ്ണൻ എന്നിവരാൽ നയിക്കപ്പെടുന്ന ഗ്രെയ്സ് നൈറ്റ് ഒരിക്കൽ കൂടി യുകെ മലയാളികളുടെ മനസ്സിൽ എന്നും സൂക്ഷിക്കാനാകുന്ന മയിൽ പീലിയായി മാറും.      

വേദി:

ST. GEORGE CATHOLIC CHURCH 

SOUTHAMPTON 

27th SEPTEMBER 2015
3 PM - 8 PM 

           




കൂടുതല്‍വാര്‍ത്തകള്‍.