CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 20 Seconds Ago
Breaking Now

ലെസ്റ്റെർ കേരള കമ്മ്യൂണിറ്റി ഓണം ലെസ്റെർ അസിസ്റ്റന്റ്‌ സിറ്റി മേയർ സുസാൻ വാട്ടിംഗ് ടോണ്‍ പങ്കെടുത്തു

ലെസ്റ്റെർ കേരള കമ്മ്യുണിറ്റിയുടെ പത്താം വർഷത്തിലെ ഓണാഘോഷം ലെസ്റ്ററിലെ ജഡ്ജ് മെടോ കമ്മ്യുണിറ്റി കോളേജിൽ വെച്ച് നടന്നു. ലെസ്റ്റെർ സിറ്റി കൌണ്‍സിലും പരിസര പ്രദേശങ്ങളിലെയും ഉള്ള നിരവധി മലയാളി കുടംബങ്ങൾ അടങ്ങുന്ന വലിയ സമൂഹമാണ്‌ ലെസ്റ്റെർ കേരള കമ്മ്യുണിറ്റി. ഏകദേശം ഉച്ചയോടെ ലെസ്റ്ററിലെ കുടുംബങ്ങൾ രജിസ്ട്രേഷന് ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യക്കായി ഒത്തു ചേർന്നു. പത്തിന്റെ തഴക്കവും പഴക്കവുമായി വന്ന കുടുംബങ്ങൾ സൗഹൃദങ്ങൾ പങ്കു വെക്കുന്നതിനോപ്പം വിഭവ സമൃദ്ധമായ സദ്യയും ആസ്വദിച്ചു. വിശാലമായ സ്കൂൾ അങ്കണത്തിൽ ഒരേ സമയം 200 പേർക്കു ഒരുക്കിയ ഇരിപ്പിടങ്ങളിൽ നാട്ടിലെ ഓണസദ്യയെ വെല്ലുന്ന കറി കുട്ടുകളുമായി ഓണ സദ്യ ഒരു ആഘോഷമായി മാറി  

55ea7d735a7cb.jpg

പിന്നിട് നടന്ന പൊതു സമ്മേളനത്തിൽ ലെസ്റ്റർ സിറ്റി കൌണ്‍സിൽ അസിസ്റ്റന്റ്‌ മേയർ സുസൻ വാട്ടിങ്ങ്ടോൻ മുഖ്യാതിഥി ആയിരുന്നു. മഹാബലി തമ്പുരനെയും മുഖ്യാതിഥിയെയും പ്രധാന അങ്കണത്തിൽ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ എഴുന്നെള്ളിച്ചു കൊണ്ട് വരുകയും പ്രധാന പരിപാടികൾ ആരംഭിക്കുകയും ചെയ്തു. 

ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ജോയിന്റ് സെക്രടറി ബിൻസി ഷാജു ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തം ചടങ്ങിനു മാറ്റു കുട്ടി. ചടങ്ങിനു എൽ.കെ.സി വൈസ് പ്രസിഡന്റ്‌ റോയ് കാഞ്ഞിരത്താനം സ്വാഗതം ആശംസിച്ചു, ആദ്യമായി ആണ് ലെസ്റ്ററിൽ ഒരു രാജാവിനൊപ്പം ഇരിക്കുന്നതെന്ന് മുഖ്യാതിഥി സൂസൻ വാട്ടിന്റോടോണ്‍ പ്രസംഗത്തിൽ സുചിപ്പിച്ചത്‌ കരഘോഷത്തോടെ ലെസ്റ്റെർ മലയാളികൾ ഏറ്റെടുത്തു.   

55ea7dec07749.jpg

കേരളത്തിൽ നിന്നും എത്തിയ മലയാളികൾ യുകെയിൽ തങ്ങളുടെ സംസ്കാരം ആയ ഓണം ആഘോഷിക്കുനത് കാണുന്നതിൽ അഭിമാനം ഉണ്ട്‌ എന്ന് പ്രസംഗത്തിൽ സൂചിപ്പിക്കുകയും ചെയ്തു. ലെസ്റ്റെർ കേരള കമ്മ്യുണിറ്റി പ്രസിഡന്റ്‌  സോണി ജോർജ്, സെക്രട്ടറി ജോർജ് ഇടത്വ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, മഹാബലി തമ്പുരാന്റെ തകർപ്പൻ മറുപടി പ്രസംഗം പരിപാടികൾക്ക്‌ മാറ്റ് കൂട്ടി, യുക്മ പി ആർ ഒയും ലെസ്റ്റെർ കമ്മിറ്റി അംഗംവും ആയ അനീഷ്‌ ജോണ്‍ നന്ദി പറഞ്ഞു  ലെസ്റ്റെർ കേരള കമ്മ്യൂണിറ്റി ട്രഷറർ ഷിബു പാപ്പൻ , ജോയിന്റ് സെക്രട്ടറി ബിൻസി ഷാജു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. ജി  സി എസ് സിക്ക് ഉന്നത വിജയം കരസ്ഥം ആക്കിയ ശ്രിനി ഷൈനി ദമ്പതികളുടെ മകൾ പ്രത്യുഷ ജെല, ജോസഫ്‌ സെബി ദമ്പതികളുടെ മകൾ അനു ജോസഫിനും ലെസ്റ്റെർ അസിസ്റ്റന്റ്‌ സിറ്റി മേയർ സുസൻ വാട്ടിംഗ് ടോണ്‍ പുരസ്കാരങ്ങൾ സമ്മാനിച്ചു. 

 പിന്നിട്    ലെസ്റെർ   കേരള കമ്മ്യുണിറ്റി പത്താം വര്ഷത്തിലെ    24  അംഗ  കമ്മിറ്റി അംഗങ്ങളെ പരിചയ പ്പെ ടുത്തി പത്താം വര്ഷികവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ പ്രമോ തയ്യാറാക്കിയ ഹരിഷിനെയും പാട്ടുകൾ എഴുതിയ റോയ് കാഞ്ഞിരത്തനത്തെയും  അഭിനന്ദിച്ചു.    

 

പിന്നിട് ലെസ്റ്റർ കേരള കമ്മ്യുണിറ്റിയിലെ കുരുന്നുകളുടെ വിവിധ കലാപ്രകടനങ്ങൾ നടന്നു. വള്ളം കളി, ഭരതനാട്യം, സ്കിറ്റ്, എൽ.കെ.സി ഡാൻസ് സ്കുളിലെ കുട്ടികളുടെ നൃത്ത പരിപാടികൾ എന്നിവ ഏറെ പ്രശംസ പിടിച്ചു പറ്റി. വൈകുന്നേരം ഒൻപതു മണിയോടെ പരിപാടികൾ അവസാനിച്ചു.      




കൂടുതല്‍വാര്‍ത്തകള്‍.