CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 14 Seconds Ago
Breaking Now

യുക്മ നാഷണൽ കലാമേള ലോഗോ ഡിസൈൻ ചെയ്യുവാൻ യുകെയിലെ കലാകാരന്മാർക്ക് അവസരം .

യുകെ മലയാളികൾ ഏറെ ആവേശത്തോടെ നോക്കി കാണുന്ന കലാ മാമാങ്കം ആണ് യുക്മ കലാമേളകൾ. കലാ മേളകളുടെ ഏറ്റവും വലിയ ആകർഷണം ആണ് അതിന്റെ ലോഗോ. ഈ വർഷത്തെ  യുക്മ നാഷണൽ കലാമേള ലോഗോ ഡിസൈൻ ചെയ്യുവാൻ യുകെയിലെ കലാകാരന്മാർക്ക് അവസരം. ആറാമത് യുക്മ നാഷണൽ കലാമേളയുടെ ഭാഗം ആകുവാനുള്ള ക്ഷണക്കത്ത് കൂടിയാണ് കലാമേള ലോഗോ.

യുകെയിൽ മലയാളികൾ കുടിയേറി ഏറെ കാലം കഴിഞ്ഞിട്ടും നാട്ടിലെ സ്കുൾ, കലോൽസവങ്ങളെ പോലെ മലയാളികളുടെ സർഗ കലകൾക്ക് പ്രാധാന്യം കൊടുക്കുന്ന മത്സര വേദികൾ യുകെയിൽ ലഭ്യമായിരുന്നില്ല. എങ്കിലും യുകെയിലെ നുറു കണക്കിന് അസോസിയേഷനുകളെ കോർത്തിണക്കി കൊണ്ട് യുക്മ എന്ന സംഘടനകളുടെ സംഘടന ഉണ്ടായതോടെ ആ ലക്‌ഷ്യം സാക്ഷാത്കരിക്കുകയായിരുന്നു. യുക്മയുടെ നേതൃത്വത്തിൽ ആദ്യ കലാമേള ബ്രിസ്റ്റോളിലെ ബാത്തിൽ വെച്ച് ആയിരുന്നു നടന്നത് . കേരളത്തിലെ സ്കൂൾ കലോൽസവങ്ങളുടെത് പോലെ വിവിധ വേദികളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു കൊണ്ട് ആയിരുന്നു ആദ്യ കലാമേളയുടെ തുടക്കം.

പുതിയ തലമുറയ്ക്ക് ഏറെ പ്രതീക്ഷ നല്കികൊണ്ട് കലോത്സവങ്ങളെ യുകെയുടെ പരിമിത സാഹചര്യത്തിൽ രൂപപ്പെടുത്തി എടുക്കുക എന്ന ശ്രമകരമായ ദൗത്യം പിന്നിടുള്ള  കലോൽസവങ്ങളെ  യുകെ മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗം ആക്കി മാറ്റി . അഞ്ചു കലാമേളകൾ കൊണ്ട് ഉള്ള അനുഭസമ്പത്താണ്‌ യുക്മ പ്രവർത്തകരുടെ കരുത്ത്. ഓരോ കലാമേളകളും യുക്മയെ സംബന്ധിച്ചിടത്തോളം ഓരോ പ്രധാന കാൽവെയ്പ്പുകളാണ്. ഓരോ കലോൽസവങ്ങളും പുതിയ തീരുമാനങ്ങൾ പുതുമയാർന്ന നടപടികൾ മാറി വരുന്ന യുകെ സാഹചര്യങ്ങളിൽ ഉൾപ്പെടുത്താവുന്ന പരിപാടികളുടെ തയ്യാറെടുപ്പുകൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ഏതൊരു കലോൽസവങ്ങളും വിജയിക്കുമ്പോൾ അതിനു പിന്നിൽ ഒരു പിടി നിസ്വാർത്ഥ യുക്മ സ്നേഹികളുടെ കഠിന പ്രയത്നം ഉണ്ട് .   

ഓരോ വർഷം കഴിയും തോറും നിരവധി മാറ്റങ്ങളിൽ കൂടെ കടന്നു പോയി കൊണ്ടിരിക്കുന്ന യുക്മ  കലാമേളകൾ യുകെയിൽ മാത്രം അല്ല ലോകത്ത് മുഴുവൻ പ്രവാസി മലയാളികളുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്. ഓരോ കലാമേളകളും ഓർമ്മിക്കുവാൻ ചിലത് ബാക്കി വെക്കാറുണ്ട്. ബാത്തിൽ നിന്നും തുടങ്ങിയ യാത്ര ഇങ്ങ് ലെസ്റ്ററിൽ എത്തി നിൽക്കുമ്പോൾ ഒരു പാട് പ്രത്യേകതകൾ എടുത്തു പറയാൻ യുക്മ കലാമേളകൾക്ക് ഉണ്ട്. 

മുൻ കലാമേളകളെ അപേക്ഷിച്ച് കഴിഞ്ഞ കലാമേളയുടെ ഏറ്റവും വലിയ ആകർഷണം ആയിരുന്നു യുക്മ നാഷണൽ കലാമേള  2014  ലോഗോ. കഴിഞ്ഞ വർഷം കലാമേള ലോഗോ പ്രകാശനം ചെയ്തത് സ്റ്റൊക്ക് ഓണ്‍ ട്രെണ്ടിൽ വെച്ചായിരുന്നു . ഈസ്റ്റ്‌ ആൻഡ്‌ വെസ്റ്റ് മിഡ് ലാന്റ്സ് റിജിയണൽ കലാമേളയുടെ സമാപന വേദിയിൽ പ്രവാസി കാര്യ വകുപ്പ് മന്ത്രി കെ സി ജോസഫ്‌ ആണ് ലോഗോ പ്രകാശനം നിർവഹിച്ചത് . അഞ്ചു നിറങ്ങൾ ഉള്ള യുക്മ ലോഗോയെ കുട്ടി ചേർത്ത് കൊണ്ടാണ് കഴിഞ്ഞ വർഷത്തെ യുക്മ കലാമേള ലോഗോ തയ്യാറാക്കിയത്. ലളിത കലകൾ മുഴുവൻ ഒപ്പം കലാമേള നടന്ന ലെസ്റ്ററിലെ മലയാളി സംഘടന ആയ എൽ.കെ.സിയും ലോഗോയിൽ സംയോജിപ്പിച്ച് കൊണ്ടായിരുന്നു യുക്മ കലാമേള ലോഗോ തയ്യാറാക്കിയത്. യുകെയിൽ ഇത്തരത്തിൽ ഒരു കലാമേള ലോഗോ ഇതാദ്യം ആയിരുന്നത് കൊണ്ട് തന്നെ ഏറെ ആകർഷകവും പുതുമ നിറഞ്ഞതും ആയിരുന്നു കലാമേള 2014 ലോഗോ.

ഈ വർഷം യുക്മ  കലാമേള  ലോഗോ സൃഷ്ടിക്കുവാനുള്ള അവസരം യുകെയിലെ മലയാളി കലാകാരന്മാർക്ക് സ്വന്തം . കലാമേള  ലോഗോ തയ്യാറാക്കുവാൻ താൽപ്പര്യമുള്ളവർ തങ്ങളുടെ സൃഷ്ടി  ഈ വരുന്ന 19 നു മുൻപ് കലാമേള നടത്തിപ്പിനായുള്ള uukmakalamela@gmail.com ഇമെയിൽ ചെയ്യാവുന്നതാണ്. തിരെഞ്ഞെടുക്കപ്പെടുന്ന ഡിസൈൻ തയാറാക്കിയ കലാകാരനെ യുക്മ നാഷണൽ കലാമേള വേദിയിൽ പുരസ്കാരങ്ങൾ നല്കി ആദരിക്കും. ഇമെയിൽ ചെയ്യേണ്ട അഡ്രസ്‌ uukmakalamela@gmail.com . യുക്മ കലാമേള വൻ വിജയമാക്കുവാൻ എല്ലാ നല്ലവരായ യുകെ മലയാളികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി കലാമേള ജനറൽ കണ്‍വീനർ മാമ്മൻ ഫിലിപ്പ് അറിയിച്ചു. പുതുമകളുമായി ഈ വർഷത്തെ കലാമേളയും യുകെ മലയാളികളുടെ സ്വന്തം ആകും എന്ന് യുക്മ നാഷണൽ പ്രസിഡന്റ്‌ അഡ്വ ഫ്രാൻസിസ് മാത്യു കവളക്കാട്ടും സെക്രട്ടറി സജിഷ്  ടോമും പ്രത്യാശ പ്രകടിപ്പിച്ചു .19 നു കവൻട്രിയിൽ സൂപ്പർ ഡാൻസർ വേദിയിൽ കലാമേള ലോഗോ പ്രസിദ്ധികരിക്കുന്നതാണ്.




കൂടുതല്‍വാര്‍ത്തകള്‍.