CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 52 Seconds Ago
Breaking Now

സാൽഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഇന്ന്

സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ (എസ്.എം.എ) ഓണാഘോഷം ഇന്ന് നടക്കും. സെന്റ്‌ ജെയിംസ് പാരിഷ് ഹാളില്‍ രാവിലെ 10 മുതലാണ്‌ പരിപാടികള്‍. അസോസിയേഷന്‍ പ്രസിഡന്റ് ജിജി എബ്രഹാം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യുക്മ പ്രസിഡന്റ്‌ ഫ്രാൻസിസ് കവളക്കാട്ടിൽ മുഖ്യ അതിഥിയായി പങ്കെടുത്തു ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്യും. 

തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിക്ക് സ്വീകരണം നൽകുന്നതോടെ കലാപരിപാടികൾക്ക് തുടക്കമാകും. തിരുവാതിരയും മാർഗ്ഗം കളിയും ഉൾപ്പടെയുള്ള നാടൻ കലാരൂപങ്ങൾ വേദിയിൽ മിന്നിയാടും. കുട്ടികളും മുതിർന്നവരും വിവിധ കലാപരിപാടികളുമായി വേദിയിലെത്തും. 

സാൽഫോർഡിലെ മികച്ച മലയാളി കുടുംബത്തെ കണ്ടെത്തുവാനുള്ള മത്സരം നടക്കും. ജി.എസ്.ഇ.എ ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ തദവസരത്തിൽ ആദരിക്കും. അസോസിയേഷൻ പുറത്തിറക്കുന്ന ഡയറക്റ്ററിയുടെ പ്രകാശനവും നടക്കും. വിഭവ സമൃദ്ധമായ ഓണ സദ്യ മറ്റൊരു പ്രത്യേകതയാണ്. ഓണാഘോഷ പരിപാടികളിൽ കുടുംബ സമേതം പങ്കെടുക്കുവാൻ മുഴുവൻ അസോസിയേഷൻ കുടുംബങ്ങളെയും സെക്രട്ടറി ബിജു കരോടൻ സ്വാഗതം ചെയ്യുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.