CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 3 Seconds Ago
Breaking Now

കൃഷണായനം 2015 നു നയനമനോഹരമായ പരിസമാപ്തി

കേരളം ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ  ലയിച്ചപ്പോൾ പ്രവാസി മലയാളികളും അതിന്റെ  തനിമ നിലനിർത്തി .ബ്രിട്ടനിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ ആദ്യമായി  കേരളീയ ശൈലിയിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സംഘടിപ്പിച്ചു കൊണ്ട് ബ്രിട്ടനിലെ ഹൈന്ദവ വിശ്വാസി സമൂഹം മാതൃകയായി . നാഷണൽ കൗൻസിൽ ഓഫ് കേരള ഹിന്ദു ഹെരിറ്റേജും - എസ്സെക്സ് ഹിന്ദുസമാജവും സംയുക്തമായി സംഘടിപ്പിച്ച കൃഷ്ണായനം 2015 ബ്രിട്ടനിലെ മലയാളി ഹൈന്ദവ സമൂഹത്തിനിടയിൽ വേറിട്ടൊരു അനുഭവം സമ്മാനിചു . എസ്സെക്സ് കൌണ്ടിയിലെ ഹാർലോ  സെന്റ്‌ തോമസ്‌ മൂർ ഹാളിൽ സെപ്റ്റംബർ 5 നു 2 മണി മുതൽ സംഘടിപ്പിച്ച ശോഭായാത്രയിലും - ഉറിയടിയിലും - ഭജനയിലും ഭാഗമാകാൻ കേംബ്രിഡ്ജ് - ചെംസ് ഫോർഡ് -ബാസിൽടൻ - ഭാഗങ്ങളിലെ ഹൈന്ദവ വിശ്വാസികൾ എത്തിച്ചേർന്നു .കൃഷ്ണ - രാധ വേഷങ്ങൾ അണിഞ്ഞ കുട്ടികളോടൊപ്പം താലപ്പൊലിയേന്തിയ അമ്മമാർ ശോഭായാത്രയിൽ കേരളീയ തനിമനിറഞ്ഞ വസ്ത്ര ധാരണത്തോടെ അണിനിരന്നപ്പോൾ ശോഭായാത്ര തികച്ചും നയന മനോഹരമായി .

55ecf34b849c7.jpg

ചെണ്ടമേളത്തിന്റെ അകമ്പടിക്കൊപ്പം ഹരേ രാമ ഹരേകൃഷ്ണ മന്ത്രങ്ങളാൽ മുതിർന്ന കുട്ടികൾ ശോഭായാത്രയെ അനുഗമിച്ച് ഭക്തിസാന്ദ്രമാക്കി . കൃഷ്ണായനം 2015 രക്ഷാധികാരി Anoop  ഹര്ലോ മലയാളി അസോസിയേഷൻ സെക്രട്ടറി കാർത്തികേയനും ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ച ആഖോഷങ്ങൾക്ക് എസ്സെക്സ് ഹിന്ദു സമാജം സെക്രട്ടറി രഞ്ജിത് കൊല്ലം സ്വാഗതം ആശംസിച്ചു .

55ecf3e3ed049.jpg

നാഷണൽ കൗൻസിൽ ഓഫ് കേരള ഹിന്ദു ഹെരിറ്റേജ് ചെയർമാൻ  സുരേഷ് ശങ്കരൻ കുട്ടി  ആശംസകൾ അർപ്പിച്ചു. ശ്രീ. അജിത്‌ നായർ നന്ദി പറഞ്ഞു . നാഷണൽ കൌണ്‍സിൽ ഓഫ് കേരള ഹിന്ദു ഹെരിറ്റേജ് അംഗങ്ങളുടെ ഭക്തിസാന്ദ്രമായ ഭജന ശ്രവ്യ മനോഹരം ആയപ്പോൾ ജനങ്ങളിൽ ഭഗവൽ ചയിതന്യം നിറഞ്ഞു നിന്നു .അന്നദാനതോടെയും അവൽ പ്രസാദ വിതരണത്തോടെയും ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനു പരിസമാപ്തിയായി .

55ecf4ac257d7.jpg




കൂടുതല്‍വാര്‍ത്തകള്‍.