CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 44 Seconds Ago
Breaking Now

വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ സൗത്തെന്റിൽ ഒക്ടോബർ 13 ന്. പ്രസുദേന്തി ആകാൻ ഏവർക്കും അവസരം

അത്ഭുത പ്രവര്‍ത്തകനും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ സൗത്തെന്റ് സീറോ മലബാർ സെന്ററിൽ ഒക്ടോബർ മാസം 13 ചൊവ്വാഴ്ച ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. വൈകിട്ട് അഞ്ചു മണിക്ക് പ്രസുദേന്തി വാഴ്ച, തുടർന്ന് ആഘോഷമായ തിരുന്നാൾ കുർബാനയോടെ തിരുന്നാൾ തിരുക്കർമങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും പ്രദിക്ഷണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

കഴിഞ്ഞ ഒരു വർഷമായി എല്ലാ രണ്ടാം ചൊവ്വാഴ്ചയും വിശുദ്ധന്റെ നൊവേനയും എണ്ണ നേർച്ചയും സൗത്തെന്റിലെ സെന്റ്‌. ജോണ്‍ ഫിഷർ ദേവാലയത്തിൽ വച്ച് നടത്തി പോരുന്നതിന്റെ വാർഷികവും അതോടൊപ്പം തന്നെ വിശുദ്ധ യൂദാശ്ലീഹാ വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനുള്ള അവസരവും ആയിട്ടാണ് തിരുന്നാൾ ആചരിക്കുന്നത്.

തിരുന്നാൾ പ്രസുദേന്തി ആയി വിശുദ്ധൻ വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക്‌ നന്ദി പറയുവാൻ എല്ലാ വിശ്വാസികൾക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. £25 ആണ് പ്രസുദേന്തി തുക. പ്രസുദേന്തി ആകാൻ താല്പര്യമുള്ളവർ 07861373471 എന്ന നമ്പരിൽ വിളിക്കുകയോ whatsapp ചെയ്യുകയോ southendsmc@gmail.com എന്ന വിലാസത്തിൽ ഇമെയിൽ അയക്കുകയോ ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു. 

തിരുന്നാൾ നടക്കുന്ന പള്ളിയുടെ വിലാസം :

St.John Fisher Church

2, Manners Way,

Southend on Sea- SS2 6PT

Ph: 07861373471




കൂടുതല്‍വാര്‍ത്തകള്‍.