CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 4 Minutes 57 Seconds Ago
Breaking Now

താല സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ പരിശുദ്ധ മാതാവിന്റെ തിരുനാൾ സെപ്റ്റംബർ 12 ന്

താല: സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ മാതാവിന്റെ തിരുനാളും, കുടുംബയൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, ഓണാഘോഷവും 2015 സെപ്റ്റംബര്‍ 12ന് ശനിയാഴ്ച കില്‍മാന ഹാളില്‍ വച്ച് സാഘോഷം കൊണ്ടാടുന്നു. ശനിയാഴ്ച്ച രാവിലെ 10 ന് ഫാ. എബ്രാഹം ജോസഫ് ഓടലാനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബ്ബാന ആരംഭിക്കുന്നതും, ഫാ. ടോമി പാറടിയില്‍ തിരുനാള്‍ സന്ദേശം നല്കുന്നതുമാണ്. 

കുര്‍ബ്ബാനയ്ക്കു ശേഷം വാര്‍ഷിക പൊതുയോഗം ഫാ. ആന്റണി ചീരംവേലില്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഓണസദ്യ, കലാ-കായിക പരിപാടികള്‍ തുടര്‍ന്ന് വൈകിട്ട് ലഘുഭക്ഷണത്തോടു കൂടി 8 മണിയോടെ സമാപിക്കുന്നതാണ്. ഈ തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കു കൊള്ളുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.