CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 2 Seconds Ago
Breaking Now

സെക്കന്റ്‌ സാറ്റർഡേ ബൈബിൾ കണ്‍വൻഷനും രോഗശാന്തി ശുശ്രൂഷയും നാളെ ബതേലിൽ

കുട്ടികളെയും ദാമ്പത്യങ്ങളെയും കുടുംബങ്ങളെയും തകർക്കുന്ന പൈശാചിക തിന്മകൾക്കെതിരെ പരിശുദ്ധാത്മാവ് നൽകുന്ന വിടുതൽ ശുശ്രൂഷ നാളെ 8 മണിക്ക് ബഥേലിൽ ആരംഭിക്കുന്നു.

കൂദാശകളിലൂടെയും വചന പ്രഘോഷണങ്ങളിലൂടെയും പരിശുദ്ധാത്മ വരദാനങ്ങളിലൂടെയും യേശുവിന്റെ സമഗ്ര വിമോചനം പ്രഖ്യാപിക്കുന്ന അഭിഷേക ശുശ്രൂഷകൾ കാലത്തിന്റെ അനിവാര്യമാണ്.

പിശാചും അവന്റെ പ്രവർത്തനങ്ങളും യാഥാർത്യമാണെന്നും അതിനെതിരെ ആത്മീയ ആയുധങ്ങൾ ഗൌരവത്തോടെ ഉപയോഗിക്കണമെന്നുള്ള പരിശുദ്ധ പിതാവിന്റെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. വ്യക്തികളുടെ മാനുഷിക കുറവുകൾ മാത്രമല്ല ആത്മാക്കളുടെ നാശം ആഗ്രഹിക്കുന്ന അന്ധകാരശക്തികളുടെ പ്രവർത്തനങ്ങളെ നിർവീര്യമാക്കേണ്ടത് സമാധാനപൂർണമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. 

"ഈ ലോകത്തിനു വേണ്ടി മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കിൽ എല്ലാ മനുഷ്യരേക്കാളും നിങ്ങൾ നിർഭാഗ്യവാന്മാരാണ് എന്ന വചനസത്യം സ്വീകരിച്ചു യേശുക്രിസ്തുവിന്റെ രണ്ടാം വരവിനായി ലോകത്തെ ഒരുക്കുക എന്ന തിരുസഭാ ദൌത്യത്തിൽ പങ്കു ചേരുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.         




കൂടുതല്‍വാര്‍ത്തകള്‍.