CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 45 Minutes 16 Seconds Ago
Breaking Now

സ്റ്റീവനേജിൽ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുന്നാൾ ഒക്ടോബർ 17 നു.

സ്റ്റീവനേജ്: ആഗോള വ്യാപകമായി മാതൃ ഭക്തർ പരിശുദ്ധ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിൽ സ്റ്റീവനേജിലെ മരിയ ഭക്തർ അർപ്പിക്കുന്ന ദശദിന കൊന്ത സമർപ്പണ സമാപന ദിനമായ 17നു പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. വെസ്റ്റ് മിൻസ്റ്റർ അതിരൂപതയിലെ പ്രമുഖ സീറോ മലബാർ കുർബ്ബാന കേന്ദ്രമായ സ്റ്റീവനേജിൽ ഒക്ടോബർ 17 നു ശനിയാഴ്ച രാവിലെ 10:00 മണിക്ക് ആഘോഷമായ സമൂഹ ബലിയോടെ ആരംഭിക്കുന്ന തിരുന്നാൾ തിരുക്കർമ്മങ്ങളിൽ ജപമാല സമർപ്പണം, മാതൃ തിരുന്നാൾ സന്ദേശം, വാഴ്വ്, പ്രദക്ഷിണം തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ആഘോഷമായ തിരുന്നാൾ തിരുക്കർമ്മങ്ങളിൽ സീറോ മലബാർ യുകെ കോർഡിനേട്ടർ ഫാ.തോമസ്‌ പാറയടിയിൽ, ഫാ.ജോസഫ് കറുകയിൽ, ഫാ.ജോസഫ് കടുത്താനം, ഫാ.സോണി ജോസഫ്, ഫാ.വിൻസന്റ് ഡിക്ക് തുടങ്ങിയ വൈദികർ ശുശ്രുഷകൾ നയിക്കുന്നതാണ്. 

സ്റ്റീവനേജിൽ നടത്തപ്പെടുന്ന പ്രഥമ തിരുന്നാൾ എന്ന നിലക്ക് ആഘോഷം ഏറ്റവും പ്രൌഡ ഗംഭീരവും, ഭക്ത്യാദരവും ആക്കുവാനുള്ള ആവേശപൂർവ്വമായ ഒരുക്കത്തിലാണ് സഭാ മക്കൾ. ആഘോഷത്തിന് കൊഴുപ്പേകാൻ രൂപങ്ങളും, കുടകളും, തോരണങ്ങളും, കൊടികളും, കഴുന്നും എത്തിക്കഴിഞ്ഞു. പൂൾ ആൻഡ്‌ ബോണ്‍മൌത്ത് ശിങ്കാരി ടീം നയിക്കുന്ന ചെണ്ടമേളവും തിരുന്നാൾ ആഘോഷത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

തിരുന്നാളിന്റെ ആഘോഷമായ ആരംഭം കുറിച്ചു കൊണ്ട് സ്റ്റീവനേജിലെ ദശദിന ജപമാല സമർപ്പണത്തിന്റെ പ്രാരംഭ ദിനമായ ഒക്ടോബർ 8നു വ്യാഴാഴ്ച്ച വൈകുന്നേരം 8:00 മണിക്ക് ഫാ.തോമസ്‌ പാറയടിയിൽ അച്ചൻ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും.

ഏറ്റവും വലിയ മദ്ധ്യസ്ഥയും, അഭയവുമായ പരിശുദ്ധ അമ്മയുടെ വണക്കമായി നടത്തുന്ന ജപമാല സമർപ്പണത്തിലും, സമാപന ദിനത്തിലെ തിരുന്നാൾ ശുശ്രുഷകളിലും ഭക്തിപൂർവ്വം സജീവമായി പങ്കു ചേർന്നു അനുഗ്രഹങ്ങളും, ഉദ്ധിഷ്ടകാര്യഫലവും നേടുവാൻ എല്ലാവരേയും സസ്നേഹം ക്ഷണിക്കുന്നതായി തോമസ്‌ പാറയടിയിൽ അച്ചനും, പള്ളിക്കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.  

കൂടുതൽ വിവരങ്ങൾക്ക് പള്ളിക്കമ്മിറ്റി ട്രസ്റ്റികളുമായി ബന്ധപ്പെടുക.

ബെന്നി ജോസഫ് -07903550996

മനോജ്‌ ഫിലിപ്പ് - 07446444434 

പള്ളിയുടെ വിലാസം:

സെൻറ് ജോസഫ്സ് ചർച്ച്, ബെഡ് വെൽ ക്രസന്റ്,   

എസ്ജി1 1എൻ ജെ  




കൂടുതല്‍വാര്‍ത്തകള്‍.