CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 17 Minutes 23 Seconds Ago
Breaking Now

യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമം ഇന്നും നാളയും അബർഡീനില്‍ ഇന്നും നാളയും

ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഈ വര്‍ഷത്തെ  യുകെ റിജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ് ഇന്നും നാളയുമായി (ശനി, ഞായര്‍) മായി സ്കോട്ട്ലാന്റിലുള്ള അബർഡീനില്‍ വച്ച് നടത്തപ്പെടുന്നു. അബർഡീൻ സെന്റ്‌ ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയുടെ ആതിഥേയത്വത്തിൽ മോറാൻ മോർ ഇഗ്നാത്തിയോസ് സക്കാ 1 സ്റ്റ് നഗറിൽ ( The Mackie Acadamy, Slug Road, Stonehaven, Aberdeen, AB39 3DF ) വച്ചു നടത്തപ്പെടുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യുകെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി. അഭിവന്ദ്യ സഖറിയാസ് മോര്‍ ഫീലക്സീനോസ് മെത്രാപ്പോലീത്തായുടെ ആത്മീയ മേലദ്ധ്യക്ഷതയിൽ ഇടവക വികാരി റവ. ഫാ. ഡോ. ബിജി ചെറുത്തിലാട്ടും യുകെ റീജിയണല്‍ കൌണ്‍സില്‍ അംഗങ്ങളും ഇടവക ഭരണസമതിയും ചേര്‍ന്ന്‍ വിപുലമായ ഒരു വളണ്ടിയര്‍മാര്‍ സംഘം ഈ പ്രോഗ്രാമിന്റെ നടത്തിപ്പിനായി രംഗത്തുണ്ട്.

ശനിയാഴ്ച രാവിലെ 9.00 മണിയോടെ യുകെയിലെ 24 ഇടവകകളില്‍ നിന്നുമുള്ള കുടുംബങ്ങള്‍ വേദിയില്‍ എത്തിച്ചേരുന്നതും. തുടര്‍ന്നു രജിസ്ട്രേഷനും അതിനു ശേഷം, വിശിഷ്ട അതിഥി കള്‍ക്കുള്ള സ്വീകരണവും അതിനെ തുടര്‍ന്ന്‍ ഉത്ഘാടന സമ്മേളനവും നടത്തപ്പെടുന്നു. ഉത്ഘാടനാനന്തരം അഭി. തിരുമനസു കൊണ്ട് ഈ വര്‍ഷത്തെ വിഷയാവതരണം നടത്തപ്പെടുന്നതും തുടര്‍ന്നു കുടുംബ നവികരണ ക്ലാസുകളും, ചര്‍ച്ചകളും ക്രമീകരിച്ചിരിക്കുന്നു. ഈ വര്‍ഷത്തെ ക്ലാസുകള്‍ക്ക് നേതൃത്വം വഹിക്കുന്നത് അഭി. ഫാ. ഡോ. തോമസ് ജേക്കബ് (ജർമ്മനി)യും വെരി. റവ. ഫാ. മാണി രാജനുമായിരിക്കും. വൈകിട്ട് 6.00 മണിയോടെ സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു വിവിധ ഇടവകകളില്‍ നിന്നുള്ള കലാ പരിപാടികളും ക്രമീകരിച്ചിരിക്കുന്നു. 

ഞായറാഴ്ച രാവിലെ 9.30നു സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്നു അഭി. തിരുമനസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും 12.30നു സമാപന സമ്മേളനവും നടത്തപ്പെടുന്നു

ഈ വര്‍ഷത്തെ കുടുംബ സംഗമം ഒരു വന്‍ വിജയമാക്കിത്തിര്‍ക്കുവാന്‍ എല്ലാ യാക്കോബായ സഭാ വിശ്വാസികളെയും അബര്‍ഡീനിലേക്കു സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.