CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 18 Seconds Ago
Breaking Now

മുട്ടുച്ചിറ സംഗമം 2015 സെപ്തംബര്‍ 19 ന്

കോട്ടയം ജില്ലയിലെ മുട്ടുച്ചിറയില്‍ നിന്നും യുകെയില്‍ എത്തിയിരിക്കുന്ന മുട്ടുചിറ നിവാസികളുടെ കൂട്ടായ്മ സെപ്തംബര്‍ 19 ശനിയാഴ്ച്ച ചെതെന്‍ഹാമില്‍ വച്ച് നടക്കും. 19 ന് രാവിലെ 10ന് ഫാ. വര്‍ഗ്ഗീസ് നടക്കല്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് സെന്റ് ജോര്‍ജ്ജ് കത്തോലിക് സ്‌കൂള്‍ ഹാളില്‍ പൊതുസമ്മേളനവും കുടുംബസംഗമവും നടക്കും.

ഫാ.വാര്‍ഗ്ഗീസ് നടക്കലിന്റെ അദ്ധ്യക്ഷതിയില്‍ നടക്കുന്ന സമ്മേളനത്തില്‍ നാട്ടില്‍ നിന്നും യുകെയില്‍ എത്തിയിരിക്കുന്ന മാതാപിതാക്കളും സാംസ്‌കാരിക നായകന്മാരും പങ്കെടുക്കും. സംഗമത്തോടനുബന്ധിച്ച് കുട്ടികളുടെയും കലാപരിപാടികള്‍, ഗാനമേള, ഫണ്‍ ഗെയിംസ്, സ്‌നേഹ വിരുന്ന് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

നാട്ടിലെ ചിരകാല സുഹൃത്തുകളെയും സഹപാഠികളെയും ബന്ധുമിത്രാതികളെയും നേരില്‍ കാണുവാനും പരിചയം പുതുക്കുവാനുമുള്ള ഈ സുവര്‍ണ്ണാവസരത്തിലേക്ക് മുട്ടുചിറയില്‍ നിന്ന് വിവാഹം കഴിച്ച് പോയവരേയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിനോയി അരൂക്കുഴുപ്പിൽ: 07717488268

ഹാള്‍ അഡ്രസ്-

st.George Catholic school

st.james square

chettenhab

G L 503QG




കൂടുതല്‍വാര്‍ത്തകള്‍.