CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 13 Seconds Ago
Breaking Now

സെന്റ്‌. മേരീസ് ക്നാനായ ചാപ്ലിയൻസിയിൽ പുതിയ സണ്‍‌ഡേ സ്കൂളിനു തുടക്കമായി

മാഞ്ചസ്റ്റര്‍: ഷ്രൂസ്ബറി രൂപതയില്‍ സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയില്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്റെ നാമത്തില്‍ മതബോധന ക്ലാസുകള്‍ ഔദ്യോഗികമായി ആരംഭിച്ചു. ഇയര്‍ 1 മുതല്‍ ഇയര്‍ 10 വരേയും കോളജില്‍ പഠിക്കുന്ന മുതിര്‍ന്ന കുട്ടികള്‍ക്കുള്ള 11+ ക്ലാസുകളുമായിട്ടാണ് സണ്‍ഡേ സ്‌കൂള്‍ നടത്തപ്പെടുന്നത്. ഈ കഴിഞ്ഞ 6 ഞായറാഴ്ച ഉച്ച തിരിഞ്ഞു 2.30 മുതലാണ് പുതിയ സണ്‍ഡേ സ്‌കൂളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഷ്രൂസ്ബറി രൂപതയില്‍പ്പെട്ട മുഴുവന്‍ കുട്ടികളും യുവജനങ്ങളുമാണ് പുതുതായി ആരംഭിക്കുന്ന സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ സണ്‍ഡേ സ്‌കൂളിലേക്ക് രജിസ്റ്റര്‍ ചെയ്ത് അഡ്മിഷന്‍ എടുത്തിട്ടുള്ളത്. മാഞ്ചസ്റ്ററിലുള്ള ക്‌നാനായക്കാര്‍ ആവേശപൂര്‍വ്വമാണ് പുതിയ സണ്‍ഡേ സ്‌കൂളിനെ വരവേറ്റത്.

55f3cdb93b0cb.jpg

മുഴുവന്‍ കുട്ടികളേയും ഇടവക വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ പ്രാര്‍ത്ഥനയോടെയാണ് പുതിയ സണ്‍ഡേ സ്‌കൂളിലേക്ക് സ്വാഗതം ചെയ്തത്. കോട്ടയം കാരീസ് ഭവന്‍ ഡയറക്ടര്‍ ഫാ. കുര്യന്‍ കുരീയ്ക്കല്‍ എല്ലാ കുട്ടികള്‍ക്കും തിരി തെളിയിച്ച് ആശീര്‍വദിച്ചു. പ്രമുഖ വചനപ്രഘോഷകനായ കാരിയച്ചനാണ് പുതിയ സണ്‍ഡേ സ്‌കൂള്‍ ആയ ജോണ്‍ പോള്‍ സെക്കന്‍ഡ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തത്. സെന്റ് മേരീസ് ചാപ്ലിയന്‍സിയുടെ മധ്യസ്ഥയായ പരിശുദ്ധ മാതാവിന്റേയും സണ്‍ഡേ സ്‌കൂളിന്റെ മധ്യസ്ഥയായ വിശുദ്ധ ജോണ്‍ പോള്‍ പിതാവിന്റേയും എല്ലാ വിധ അനുഗ്രഹങ്ങളും ദൈവാനുഗ്രഹവും പുതിയ സണ്‍ഡേ സ്‌കൂളിന് ഉണ്ടാകട്ടെ എന്ന് കാരിയച്ചന്‍ തന്റെ സന്ദേശമധ്യേ പറഞ്ഞു. പുതിയ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്ക് സഭാപരമായ അറിവും ബൈബിള്‍ പഠിക്കുന്നതിനൊടൊപ്പം ക്‌നാനായ സംസ്‌കാരവും ചരിത്രവും പഠിക്കുന്നതിനുള്ള വലിയ അനുഗ്രഹവും കൂടിയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

55f3cde5eb5ca.jpg

കഴിഞ്ഞ 10 വര്‍ഷമായി ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെ നേതൃത്വത്തില്‍ മാഞ്ചസ്റ്ററിലും സമീപപ്രദേശത്തുമുള്ള ക്‌നാനായക്കാരും സീറോ മലബാര്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ ഏവര്‍ക്കും മാതൃകയായിരുന്നു. 14 കുട്ടികളുമായി 2005 ല്‍ ആരംഭിച്ച സണ്‍ഡേ സ്‌കൂള്‍ ഇന്ന് 150ഓളം കുട്ടികളുമായി യുകെയിലെത്തന്നെ ഏറ്റവും മികച്ചതും ഏവര്‍ക്കും മാതൃകയുമായ സണ്‍ഡേ സ്‌കൂള്‍ ആയി വളരുകയായിരുന്നു.

എന്നാല്‍ ക്‌നാനായക്കാര്‍ക്ക് തനാതായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും അടുത്ത തലമുറയിലേക്ക് പകരാനും സഭയോടും സമുദായത്തോടും ഒപ്പം കൂടുതല്‍ തീഷ്ണതയില്‍ വളരാനും സഹായകരമായ പുതിയ ചാപ്ലിയന്‍സിയില്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന നാമത്തില്‍ പുതിയ മതബോധന ക്ലാസുകള്‍ ആരംഭിക്കുകായായിരുന്നു. സജിയച്ചന്റെ നേതൃത്വത്തിലുള്ള പുതിയ സണ്‍ഡേ സ്‌കൂള്‍ മാഞ്ചസ്റ്ററില്‍ ഉള്ള  ക്‌നാനായ കുട്ടികള്‍ക്ക് ദൈവഭക്തിയില്‍ വളരുന്നതിനും അതോടൊപ്പം കുട്ടികള്‍ക്ക് കുടുംബത്തിലും സമൂഹത്തിലും മറ്റുള്ളവര്‍ക്ക് മാതൃകയായി വളരുവാനും ഉള്ള ഒരു സുവര്‍ണ്ണാവസരമാണ്.

55f3cec5dd923.jpg

മാസത്തിലെ ആദ്യത്തെ മൂന്ന് സണ്‍ഡേകളിലും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ നാല് മണിവരെയാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ പീറ്റ്ഹാളിലുള്ള സെന്റ്. എലിസബത്ത് ദേവാലയം കേന്ദ്രീകരിച്ചായിരിക്കും സണ്‍ഡേ സ്‌കൂളും ദിവ്യബലിയും ചാപ്ലിയന്‍സിയുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നടത്തപ്പെടുക. അടുത്ത സണ്‍ഡേ സ്‌കൂള്‍ ക്ലാസുകള്‍ 13 ഞായറാഴ്ച  നടക്കുന്നതായിരിക്കും. പുതിയ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം കഴിഞ്ഞ ഞായറാഴ്ച രജിസ്റ്റര്‍ ചെയ്ത എല്ലാ കുട്ടികളേയും മാതാപിതാക്കളേയും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരേയും ഇടവക വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ പ്രത്യേകം അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.