CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 40 Minutes 13 Seconds Ago
Breaking Now

ഓണക്കളിയും പൂക്കളവും സദ്യയുമായി മറക്കാനാകാത്ത നിമിഷങ്ങള്‍ സമ്മാനിച്ച് യുബിഎംഎയുടെ ഓണാഘോഷം

ഗൃഹാതുരത്വമുണര്‍ത്തുന്ന പൂക്കളവും വിഭവ സമൃദ്ധമായ ഓണസദ്യവും വിവിധ രൂപത്തിലുള്ള നൃത്ത നൃത്ത്യങ്ങള്‍ കൊണ്ട് കലയുടെ മായാ  പ്രപഞ്ചമൊരുക്കി യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍(യുബിഎംഎ) ഓണം ആഘോഷിച്ചു.

ശനിയാഴ്ച രാവിലെ 12 മണിയോടെ ബ്രിസ്‌റ്റോളിലെ സൗത്ത്മീഡ് കമ്യൂണിറ്റി സെന്ററില്‍ വച്ചാണ് യുബിഎംഎ ഇത്തവണ ഓണം ആഘോഷിച്ചത്.രാവിലെ തന്നെ അതിമനോഹരമായ പൂക്കളമൊരുക്കി സോണിയ റെജിയും,ബീന മെജോയും ഓണാഘോഷങ്ങള്‍ക്ക് വേദി ഒരുക്കിയിരുന്നു.യുബിഎംഎ യുടെ അംഗങ്ങള്‍ വിവിധ ഭവനങ്ങളില്‍ പാചകം ചെയ്ത സ്വാദിഷ്ടമായ വിഭവങ്ങളാല്‍ സമൃദ്ധമായ ഓണസദ്യയായിരുന്നു പിന്നീട്. സ്‌നേഹവും പങ്കുവയ്ക്കലും ഇണചേര്‍ന്ന ഓണസദ്യ കഴിഞ്ഞപ്പോഴേക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മത്സരങ്ങള്‍ ആരംഭിച്ചു.

55f4fb98cdd48.jpg

55f4fe33b9396.jpg

യുബിഎംഎ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ഓപ്പണിങ് ഡാന്‍സോടെ കലാപരിപാടികള്‍ക്ക് തുടക്കമായി, തുടര്‍ന്ന് മാവേലിയെ ആഘോഷപൂര്‍വ്വം വേദിയിലേക്ക് ആനയിച്ചു.യുബിഎംഎ വൈസ് പ്രസിഡന്റ് തോമസ് ചിറയത്ത് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.നാട്ടില്‍ നിന്നെത്തിയ സോണിയ സോണിയുടെ അമ്മ ത്രേസ്യാമ്മ അഗസ്റ്റിനും മാവേലിയും ചേര്‍ന്ന് ഓണാഘോഷത്തിന്റെ ഔപചാരികമായ ഉത്ഘാടനം നിര്‍ന്ന് നിര്‍വ്വഹിച്ചു.യുബിഎംഎ പ്രസിഡന്റ് ജെഗി ജോസഫും, മാവേലിയും എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.

55f4fbffcb5ed.jpg

തുടര്‍ന്ന് ജിസിഎസ് സിക്ക് ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ വിജയികള്‍ക്കും മാവേലി സമ്മാനങ്ങള്‍ നല്‍കി.

55f4fcbfb2744.jpg

തുടര്‍ന്ന് വീണ്ടും കലാപരിപാടികള്‍ അരങ്ങേറി. യുബിഎംഎ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ നൃത്തരൂപങ്ങള്‍ മനോഹരമായിരുന്നു. നോയലും നിവ്യയും ചേര്‍ന്നവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്,യുബിഎംഎ ഡാന്‍സ് ടീച്ചർ ജിഷമധുവും ,സജിയും അവതരിപ്പിച്ച പാട്ടുകള്‍,ഏയ്ഞ്ചലും എഡ്വിനും എമിലും ചേര്‍ന്നവതരിപ്പിച്ച കവിത,ഓണാഘോഷ പരിപാടികളുടെ അവതാരകരായിരുന്ന ലിസ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ സ്റ്റീഫന്‍ ജോസഫ്‌ , മാത്യു ചിറയത്ത്, മെജോ ചെന്നേലില്‍, ജെഗി ജോസഫ്, ബിന മെജോ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച സ്‌കിറ്റ്. ഒടുവില്‍ കീ ബോര്‍ഡില്‍ ദേശീയ ഗാനവുമായി എഡ്വിന്‍ റെജിയും.

55f4fdd68e9a2.jpg

55f4fc5a38cb9.jpg

സുന്ദരമായ മണിക്കൂറുകള്‍ക്ക് നന്ദി പ്രകാശിപ്പിക്കാൻ യുബിഎംഎ സെക്രട്ടറി ജോണ്‍ ജോസഫ് എത്തുംവരെ ഏവരും ആസ്വദിച്ച കലാസന്ധ്യ.2015 ലെ ഓണാഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകുമ്പോള്‍ ഒരിക്കല്‍ കൂടെ ഒരുമയുടെ ഓണാഘോഷമൊരുക്കി യുബിഎംഎ.

55f4fd3786d60.jpg

യുബിഎംഎ ഭാരവാഹികള്‍ക്കൊപ്പം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സെബിയാച്ചന്‍ പൗലോ, നോയിച്ചന്‍ അഗസ്റ്റിന്‍, ബിജു വിടി, സോണി ജെയിംസ്,മെജോ ചെന്നേലില്‍ എന്നിവരും റെജി ,സോണിയ,ബീന എന്നിവരും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 




കൂടുതല്‍വാര്‍ത്തകള്‍.