CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 56 Minutes 28 Seconds Ago
Breaking Now

ഹാര്‍ലോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 19, ശനിയാഴ്ച

ഹാര്‍ലോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 19 ശനിയാഴ്ച   രാവിലെ 10.30 മുതല്‍ 6.30 വരെ ഔർ ലേഡി ഫാത്തിമ ചർച്ച് ഹാളിൽ വച്ച് നടത്തപ്പെടും. ഓണാഘോഷത്തോടൊപ്പം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഓണപ്പാട്ടുകള്‍, കേരളത്തിന്റെ തനത് സംസ്ക്കാരം വിളിച്ചോതുന്ന വിവിധ തരത്തിലുള്ള നൃത്ത നൃത്ത്യങ്ങൾ എന്നിവയുണ്ടാകും. തുടർന്ന് കേരളീയ രീതിയിലുള്ള ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ആനുവല്‍ സ്‌പോര്‍ട്‌സിലും കള്‍ച്ചറല്‍ ആക്ടിവിറ്റികളിലും വിജയികളായവർക്കുള്ള സമ്മാനദാനം നടക്കും.

അസോസിയേഷന്റെ ഓണാഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി ബിജു മാത്യൂ  അറിയിക്കുന്നു.

വിലാസം:

Our Lady Fatima Church Hall, The Presbytery, Howard Way, Harlow, Essex, CM20 2NS. 




കൂടുതല്‍വാര്‍ത്തകള്‍.