CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 17 Minutes 4 Seconds Ago
Breaking Now

വാർദ്ധക്യത്തിൽ ഉപേക്ഷിക്കപ്പെടുന്നവരുടെ കണ്ണുനീരിന്റെ കഥ പറയുന്ന നാടകം 'സ്നേഹാലയം'. (പൊന്നോണം 2015) സെപ്റ്റംബർ 20 ഞായറാഴ്ച

വാർദ്ധക്യത്തിൽ ഉപേക്ഷിക്കപ്പെടുന്നവരുടെ കണ്ണുനീരിന്റെ കഥ പറയുന്ന നാടകം 'സ്നേഹാലയം'. സെപ്റ്റംബർ 20 ഞായറാഴ്ച (പൊന്നോണം 2015) ക്രോയ്ഡോണ്‍ ലാൻഫ്രാങ്ക് സ്കൂളിൽ.

"വൃദ്ധരായ മാതാ പിതാക്കളെ മകനും, മരുമകളും ചേർന്ന് മർദ്ധിച്ചു വീട്ടിൽ നിന്നും ഇറക്കി വിട്ടു. സംരക്ഷണം നല്കണമെന്ന കോടതി വിധിയുമായി സ്വന്തം വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും മർദ്ധിച്ചു. അവശയായ മാതാവിനെ നാട്ടുകാർ വൃദ്ധ സദനത്തിന് കൈമാറി"...ഇതൊരു വാർത്തയാണ്. നമ്മുടെ കേരളത്തിൽ പുതുമ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വാർത്ത. കാരണം വേദനയും, തേങ്ങലുകളും സ്വയം കടിച്ചമർത്തി വളർത്തി വലുതാക്കിയ തങ്ങളുടെ പൊന്നോമനകൾ വാർധക്യത്തിലെത്തിയ മാതാപിതാക്കളെ നിഷ്കരുണം തെരുവിലേക്ക് ഇറക്കി വിടുന്ന കാഴ്ച കേരളത്തിൽ ഇന്നൊരു നിത്യ സംഭവം ആയിരിക്കുന്നു. ആധുനിക സംസ്കാരത്തെയും, നാണയ തുട്ടിനെയും മാത്രം സ്നേഹിക്കുന്ന പുതിയ തലമുറ അവർക്ക് മുന്നിലുള്ളത് സ്വന്തം മാതാപിതാക്കൾ ആണെങ്കിൽ കൂടിയും ഉപയോഗമുള്ളതിനെ മാത്രം സ്വീകരിക്കുക അല്ലാത്തതിനെ ഉപേക്ഷിക്കുക എന്ന തത്വം മുറുകെ പിടിക്കുന്നതിനാൽ വിധിയെ പഴിച്ചു നരക ജീവിതം നയിക്കുവാൻ വൃദ്ധരായ മാതാപിതാക്കൾ നിർബന്ധിതരായിരിക്കുകയാണിപ്പോൾ. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുവാനായ് വിദേശ വാസം സ്ഥിരമാക്കിയിരിക്കുന്നവരുടെ മാതാപിതാക്കളുടെ കാര്യവും ഇതിൽ നിന്നും വ്യത്യസ്ഥമല്ല. ഈ അടുത്ത കാലം വരെ പ്രായം ചെന്നവർക്ക് ഭക്ഷണവും, കയറിക്കിടക്കാൻ ഒരിടവും നല്കാൻ മനസ് കാട്ടിയിരുന്ന മക്കളും, മരുമക്കളും ജീവിക്കുക എന്ന ആവശ്യത്തിനപ്പുറം എല്ലാം വെട്ടിപ്പിടിക്കണമെന്നുള്ള ദുരാഗ്രഹത്തിൽ നെട്ടോട്ടമോടുമ്പോൾ പ്രായം ചെന്ന മാതാപിതാക്കൾ അവർക്കൊരു ഭാരമായി തോന്നിയിരിക്കുന്നു. തങ്ങൾക്ക് ജന്മം നല്കി, സ്നേഹത്തോടെ പോറ്റി വളർത്തി ജീവിക്കാൻ പ്രാപ്തരാക്കിയവരുടെ അവസാന ചില്ലിക്കാശും കൈക്കലാക്കി നിർദാർഷിണ്യം വൃദ്ധസദനങ്ങളിലേക്ക് അയക്കപ്പെടുന്നു. ബാല്യവും, യൗവ്വനവും, കൗമാരവുമെന്നപൊലെ വാർദ്ധക്യവും ജീവിതത്തിന്റെ ഭാഗമാണന്നും നാളെ നമ്മളും ഈ ഒരവസ്ഥയിലൂടെ കടന്നു പോകേണ്ടവരാണന്നും മനസിലാക്കാതെ വൃദ്ധരായ മാതാപിതാക്കളെ വെറുക്കപ്പെടുന്ന അവസ്ഥയാണിന്നെവിടെയും. പ്രത്യക്ഷമായോ, പരോക്ഷമായോ നമ്മൾ യുകെ മലയാളികളും ഈ ഒരവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട് താനും. അതു കൊണ്ട് തന്നെ സെപ്റ്റംബർ 20 ഞായറാഴ്ച ക്രോയ്ടോണിൽ നടക്കുന്ന പൊന്നോണം 2015-ൽ അവതരിപ്പിക്കുന്ന 'സ്നേഹാലയം' എന്ന നാടകത്തിന്റെ പ്രസക്തിയും, ഇതിവൃത്തവും ശ്രദ്ധേയവുമാണ്. കഷ്ടപ്പാടുകളും, ബുദ്ധിമുട്ടുകളും ഏറെ സഹിച്ചു മക്കൾക്ക്‌ വേണ്ടുന്ന വിദ്യാഭ്യാസം നല്കി ഉന്നത പദവിയിലെത്തിക്കുന്ന വൃദ്ധരായ മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ മാനിക്കാതെ സ്വമേധയാ വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുകയും ഏറെ കഴിയും മുൻപ് തന്നെ അവളുടെ വാക്കുകൾക്കു വശം വദനായി സ്വന്തം മാതാപിതാക്കളെ നിർബന്ധപൂർവം വൃദ്ധ സദനങ്ങളിലേക്ക് പറഞ്ഞയക്കുന്നതുൾപ്പെടെ നമ്മുടെ സമൂഹത്തിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്നതും, നാളെയൊരു സാമൂഹിക വിപത്തായി മാറാവുന്നതുമായ സംഭവത്തിന്റെ നാടാകാവിഷ്കാരമാണ് സ്നേഹാലയം. സംഘർഷഭരിതമായ മനസുകളുടെ ആത്മ നൊമ്പരത്തിന്റെ കഥ പറയുന്ന ഈ നാടകത്തിൽ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, ലാളനയുടെ അമൂർത്ത ഭാവങ്ങൾ ഉൾക്കൊണ്ടു അമ്മയും, ഭാര്യയും, സഹോദരിയും, കാമുകിയുമാകുന്ന സ്ത്രീ ഒരു ശക്തി ദുർഗയായി മാറുമ്പോൾ കുടുംബ ബന്ധത്തിലുണ്ടാകുന്ന മാനസിക സംഘർഷവും, അസഹിഷ്ണുതയും പ്രേക്ഷകർക്ക്‌ മുന്നിൽ തുറന്നു കാട്ടുന്നതോടൊപ്പം പഴകിയ വസ്ത്രങ്ങൾ കുപ്പത്തൊട്ടിയിൽ നിർദാർഷിണ്യം ഉപേക്ഷിക്കും പോലെ പ്രായം ചെന്ന മാതാപിതാക്കളെ നിഷ്കരുണം പെരു വഴികളിൽ ഉപേക്ഷിക്കുന്ന ആധുനിക കാലത്തിന് നന്മകൊണ്ടു ഉത്തരം കണ്ടെത്തുവാനുള്ള എളിയ ശ്രമം കൂടി നടത്തുകയാണ് പൊന്നോണം 2015 ന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന 'സ്നേഹാലയം' എന്ന നാടകം. 

കെ.സി.ഡബ്ല്യു.എ ട്രസ്റ്റും,സംഗീത ഓഫ് ദി യു.കെയും, ഫ്രണ്ട്സ് ഓഫ് കേരളയും സംയുക്തമായി ഒരുമിച്ചു ഒരു കുടക്കീഴിൽ അണിനിരന്ന് കൊണ്ട് സെപ്റ്റംബർ 19-20 ശനി, ഞായർ ദിവസങ്ങളിലായി ക്രോയ്ഡോണ്‍ ആർച്ച് ബിഷപ്‌ ലാൻ ഫ്രാങ്ക് അക്കാഡമിയിൽ വച്ചു നടത്തുന്ന യുകെയിലെ ഏറ്റവും മികച്ച ഓണാഘോഷ പരിപാടികളിൽ രണ്ടാം ദിവസമായ ഞായറാഴ്ച നാടകത്തിന് പുറമേ മലയാള ചലച്ചിത്ര ഗാന രംഗത്തെ പ്രശസ്ഥരായ ഗായകർ അൻവർ സാദത്ത്‌, സിതാര, രാഗേഷ് ബ്രഹ്മാനന്ദൻ, ശബരീഷ് എന്നിവരുടെ  ലൈവ് ഓർക്കസ്ട്രയോടു കൂടിയുള്ള ഗാനമേളയും, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും, കേരളത്തിന്റെ തനതു കലാ രൂപങ്ങളായ തിരുവാതിര, ചെണ്ട മേളം, തെയ്യം തുടങ്ങിയ വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. 

പ്രവേസനം പാസ് മൂലം 

On Saturday 19/09/2015 & Sunday 20/09/2015

Venue: Archbishop Lanfranc Academy, Mitcham Road,Croydon CR9 3AS

 

For Information:

Vijay-07747784843

 Jawahar-07426823210

Joy-07842526272




കൂടുതല്‍വാര്‍ത്തകള്‍.