CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 24 Minutes 37 Seconds Ago
Breaking Now

കവൻട്രിയിൽ വെച്ച് സെപ്റ്റംബർ 19 നു നടക്കുന്ന യുക്മ സൂപ്പർ ഡാൻസർ മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി

യുക്മ ദേശിയ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൂപ്പർ ഡാൻസർ മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും, സഹായത്തിനും വേണ്ടി പരിപാടികളുടെ   സംഘാടക സമിതിയെ തെരഞ്ഞെടുത്തിരിക്കുന്നു. മത്സരങ്ങൾക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇതിനോടകം യുകെയിലെ വിവിധ അസ്സോസ്സിയെഷനുകളിലെ നിരവധി പ്രതിഭകൾ പേരു നല്കി കഴിഞ്ഞു. യുക്മയുടെ ആഭിമുഖ്യത്തിൽ യുകെ മലയാളികൾക്ക് വേണ്ടി നിരവധി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു മത്സരം   ആണ് യുക്മ സൂപ്പർ ഡാൻസർ കായിക മേളയും കലാ മേളയും കുടാതെ തന്നെ യുകെ മലയാളികളുടെ പുതു തലമുറയെ അവരുടെ അഭിരുചികളെ വാർത്തെടുക്കാൻ പാകത്തിൽ യുക്മ സാംസ്‌കാരിക വേദിയും മറ്റു ഇതര പോഷക വിഭാഗങ്ങളും മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാറുള്ള മത്സരങ്ങൾ ആണ് ഇവ ഏറെയും. യുക്മയിലെ ഏറ്റവും ജനസമ്മിതിയുള്ള റിജിയനുകളിൽ ഒന്നായ യുക്മ ഈസ്റ്റ്‌ ആൻഡ്‌ വെസ്റ്റ് മിഡ്‌ലണ്ട്സിൽ കവെൻട്രിയിൽ നടക്കുന്ന മത്സരങ്ങൾ എന്ന നിലക്ക് മിഡ്‌ലാണ്ട്സ് റിജിയണൽ കമ്മിറ്റിയുടെ എല്ലാ അസോസിയെഷനുകളുടെയും സഹകരണം സൂപ്പർ ഡാൻസർ മത്സരങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്നു പരിപാടിയുടെ ചുമതല നിർവഹിക്കുന്ന യുക്മ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ബീന സെൻസ് അറിയിച്ചു. സൂപ്പർ ഡാൻസർ മത്സരങ്ങളിലേക്ക് എന്ട്രിയുടെ കാലാവധി അവസാനിച്ചു കഴിഞ്ഞു. ഈ കഴിഞ്ഞ സെപ്റ്റംബർ 2 നു ആയിരുന്നു അപേക്ഷ നല്കേണ്ട അവസാന തീയതി .  

കലാമേളകളിൽ പരിപാടികളുടെ ദൈർഖ്യം മുലം പല ജനപ്രിയ മത്സരങ്ങളും നടത്താൻ കഴിയാത്തതിൽ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആണ് യുക്മ സൂപ്പർ ഡാൻസർ പരിപാടി സംഘടിപ്പിച്ചത് . കഴിഞ്ഞ വർഷം കെട്ടെരിങ്ങിൽ വെച്ച് നടന്ന മത്സരം പങ്കെടുത്തവരുടെ മാത്രമല്ല മുഴുവൻ പ്രവാസി മലയാളികളുടെയും പ്രശംസ പിടിച്ചു പറ്റിയ മത്സരങ്ങളിൽ ഒന്നാണ്  ഇത് . യുക്മയുടെ ദേശീയ കലാമേളയിൽ സിനിമാറ്റിക് ഡാൻസിനും സെമി ക്ലാസ്സിക്കൽ ഡാൻസിനും പ്രത്യേകം പ്രത്യേകം മത്സരങ്ങൾ ഇല്ലാത്തതു മൂലം നിരവധി പ്രതിഭകൾക്ക് അവസരം ലഭിക്കാതെ പോകുന്നു എന്ന പരാതിക്കുള്ള പരിഹാരമായിരുന്നു യുക്മാ സൂപ്പർ ഡാൻസർ മത്സരം. ഈ രണ്ട് ഇനങ്ങളിലും വെവ്വേറെ മത്സരങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഭരണ സമിതിയുടെ  നേതൃത്വത്തിൽ നടത്തപ്പെട്ട മത്സരത്തിൽ ഗ്രൂപ്പ് ഇനങ്ങളിലും സിംഗിൾ ഇനങ്ങളിലുമായി അറുപതോളം മത്സരങ്ങളാണ് നടന്നതു. കഴിഞ്ഞ വര്‍ഷം കെറ്ററിംഗ് മലയാളി അസോസിയേഷന്റെ ആതിഥ്യത്തില്‍ നടന്ന മത്സരം വലിയ വിജയം ആയിരുന്നു. പോയ വര്‍ഷത്തെ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ സ്‌നേഹ സജി (ചെംസ് ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ) ആന്‍മേരി ജോജോ (ബെഡ് ഫോര്‍ഡ് മലയാളി അസോസിയേഷന്‍) എന്നിവര്‍ യഥാക്രമം യുവ നാട്യ രത്‌ന ,ബാല്യ നാട്യ രത്‌ന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. 

യുക്മ സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ ടു' എന്ന് നാമകരണം ചെയ്തിരിക്കുന്ന നൃത്ത മത്സരം ഈ വരുന്ന ശനിയാഴ്ച 19ന് കവന്‍ട്രി കേരള കമ്യൂണിറ്റിയുടെ ആതിഥ്യത്തില്‍ കവന്‍ട്രിയില്‍ വച്ചായിരിക്കും നടത്തപ്പെടുക. കവന്‍ട്രി കേരള കമ്യൂണിറ്റി ആതിഥേയത്വം ഏറ്റെടുക്കുന്ന സൂപ്പർ ഡാൻസർ യുകെ നർത്തകർക്ക് ഏറെ പ്രതീക്ഷ നല്കുന്നു . മിഡ് ലാണ്ട്സിലെ ഏകദേശം 400 ഓളം കുടുംബങ്ങളുടെ കൂട്ടായ്മയാണ് കവന്‍ട്രി കേരള കമ്യൂണിറ്റി. മുൻപ് യുക്മ ഫെസ്റ്റും ഏറ്റെടുത്തു വിജയിപ്പിച്ച കവന്‍ട്രി കേരള കമ്യൂണിറ്റി  ഡാൻസ് മത്സരം വിജയിപ്പിക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. യുക്മയിലെ അംഗ സംഘടനകളിലെ പ്രതിഭകള്‍ക്കായി നടത്തുന്ന മല്‍സരത്തില്‍ സബ്ജൂനിയര്‍ ( 8വയസ്സിനു മുകളില്‍ 13 വയസ്സിനു താഴെ.), ജൂനിയര്‍ ( 13 വയസ്സ് മുതല്‍ 18 വയസ്സ് വരെ) എന്നീ വിഭാഗങ്ങളിയായി സെമിക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരം നടക്കുക. സബ് ജൂനിയര്‍, ജൂനിയര്‍, ഇരു വിഭാഗത്തിലും ടീം എന്നീ വിഭാഗങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് യഥാക്രമം ബാലനാട്യ രത്‌ന, യുവനാട്യരത്‌ന, ടീം നാട്യരത്‌ന എന്നീ പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം ക്യാഷ് അവാര്‍ഡും ലഭിക്കും.

സബ് ജൂനിയര്‍ വിഭാഗത്തിലെ ക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍ ആണ് ആദ്യ മത്സര ഇനം. മത്സരാര്‍ഥികളുടെ പ്രായം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, യുക്മയിലെ അംഗത്വം സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ആവശ്യപ്പെടുന്ന പക്ഷം മത്സരാര്‍ത്ഥികള്‍ ഹാജരാക്കേണ്ടതാണ്. കൃത്യം ഒൻപതരക്കു തന്നെ രജിസ്ട്രേഷൻ ആരംഭിക്കും എന്ന് സൂപ്പർ ഡാൻസർ ചുമതല നിർവഹിക്കുന്ന ബീന സെന്സ് അറിയിച്ചു. 

കവന്‍ട്രി കേരള കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരങ്ങൾ ദേശിയ വൈസ് പ്രസിഡന്റ്‌ ബീന സെന്സിന്റെ നേരിട്ടുള്ള  മേൽനോട്ടത്തിൽ 

ആണ് നടക്കുന്നത്. വിശാലമായ സൗജന്യ പാർക്കിംഗ് സൗകര്യങ്ങളോട് കുടിയ  കവെൻട്രിയിലെ വില്ലെൻ ഹാള്ളിൽ സോഷ്യൽ ക്ലബ്ബിൽ ആണ്. അത്യാധുനിക സൗകര്യങ്ങളോട് കുടിയ ഹാൾ  നിരവധി പ്രശസ്തരുടെ ആദ്യ പരിപാടി  നടന്ന വേദി എന്ന നിലയിൽ പ്രശസ്തമാണ്.  

മത്സരങ്ങൾ നടക്കുന്ന വേദിയുടെ വിലാസം:  

Willenhall Social Club (Coventry)

Robin Hood Road

Coventry

Warwickshire

CV3 3BB 

നിബന്ധനകൾ വായിച്ചറിയുവാൻ  super dancer ഈ  face book പേജിലെ REGN FORM എന്ന TAB ക്ലിക്ക് ചെയ്യുക. മത്സരങ്ങള്‍ സംബന്ധിച്ച നിബന്ധനകള്‍ TERMS & CONDITIONS എന്ന Tab-ഇല്‍ ലഭ്യമാക്കിയിട്ടുണ്ട്. 

ഇവിടെ ക്ലിക്ക് ചെയ്യുക. 

സൂപ്പർ ഡാൻസർ മത്സരങ്ങളുടെ സംഘാടക സമിതിയായ ചെയർമാൻ ഫ്രാൻസിസ് മാത്യു, കോ ഓർഡിനേറ്റർ ബീന സെൻസ്, കമ്മിറ്റി അംഗങ്ങൾ സജീഷ് ടോം, മാമ്മൻ ഫിലിപ്പ്, ഷാജി തോമസ്‌, ആൻസി ജോയ്, വിജി കെ പി, അനീഷ്‌ ജോണ്‍, ബിജു പന്നിവേലിൽ, തോമസ്‌ മാറാട്ട് കുളം, ബിനു മാത്യു, പോൾസണ്‍ മാത്യു, ദീപേഷ് സ്കറിയ, സുരേഷ് കുമാർ, ലിയോ ഇമ്മാനുവേൽ, ജയകുമാർ നായർ, സുനിൽ രാജൻ, സന്തോഷ്‌ തോമസ്‌, അജയ് പെരുംപാലത്ത്, ദിക്സ് ജോർജ് , തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ കൃത്യമായി ഒൻപതരക്കു എത്തി. എത്രയും വേഗം രജിസ്റ്റർ ചെയ്യണം എന്ന് യുക്മ നാഷണൽ സെക്രട്ടറി സജിഷ് ടോം അറിയിച്ചു. എല്ലാ യുക്മ സ്നേഹികളെയും യുക്മ സൂപ്പർ ഡാൻസർ വേദിയിലേക്ക് സ്വാഗതം ചെയുന്നതായി ദേശിയ പ്രസിഡന്റ്‌ ഫ്രാൻസിസ് മാത്യു കവളക്കട്ടിൽ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.