CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 49 Minutes 12 Seconds Ago
Breaking Now

നീണ്ടൂർ സംഗമം ദശാബ്ദി നിറവിൽ

കോട്ടയം ജില്ലയിലെ ദൃശ്യ മനോഹരമായ നീണ്ടൂർ ഗ്രാമത്തിൽ നിന്നും യുകെയിലേക്ക് കുടിയേറിയ 150 ഓളം കുടുംബക്കാർ 2005 ൽ മാഞ്ചസ്റ്ററിൽ രൂപം കൊടുത്തതാണ് നീണ്ടൂർ സംഗമം അല്ലെങ്കിൽ നീണ്ടൂർ ഫ്രെണ്ട്സ് ഇൻ യുകെ. സംഘടനയുടെ പത്താം വാർഷികം 2015 ഒക്ടോബർ 23, 24, 25 തീയതികളിൽ സ്റ്റാഫോർഡ് ഷെയറിലെ Smallwood Manor School ൽ അതിവിപുലമായി ആഘോഷിക്കുന്നു. ഈ ദശാബ്ദി സംഗമത്തിൽ ആന്റോ ആന്റണി എംപി നീണ്ടൂർ പളളി ഇടവക വികാരി ഫാ. സജി മെത്താനത്ത് എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നീണ്ടൂർ നിവാസികൾ ഈ സംഗമത്തിലേക്ക് എത്തിച്ചേരും.

എല്ലാ വർഷവും ഒത്ത് ചേരുന്ന ഈ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നീണ്ടൂർ തിരുനാൾ എല്ലാ വർഷവും യുകെയിൽ ആഘോഷിക്കുന്നത്. യുകെയിൽ ആദ്യമായാണ് ഒരു നാട്ട് സംഗമം തങ്ങളുടെ പത്താം വർഷം പിന്നിടുന്നതും തുടർച്ചയായി ഇടവക ദേവാലയത്തിലെ തിരുനാൾ യുകെയിൽ ആഘോഷിക്കുന്നതും. അതുപോലെ യുകെയിലുളള വിവിധ ചാരിറ്റി പ്രവർത്തനങ്ങളും നീണ്ടൂർ സംഗമം നടത്തുന്നു.

ദശാബ്ദി ആഘോഷത്തിന് മുന്നോടിയായി കഴിഞ്ഞ വർഷം സുവനിയർ പ്രകാശനം ചെയ്തിരുന്നു. ഒക്ടോബർ 23, വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 24 ന് ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തിൽ ശ്രീ. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കും. സൗഹൃദം പങ്കിടുവാനും ബന്ധങ്ങൾ പുതുക്കുവാനുമായി നീണ്ടൂർ പഞ്ചായത്തിൽ നിന്നും യുകെയിലേക്ക് കുടിയേറിയ എല്ലാവരെയും ഈ ദശാബ്ദി സംഗമത്തിലേക്ക് സ്വാഗതം ചെയ്തു കൊളളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ബെന്നി കുര്യൻ : 078 2874 5718




കൂടുതല്‍വാര്‍ത്തകള്‍.