CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 14 Minutes 35 Seconds Ago
Breaking Now

മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം വർണ്ണാഭമായി

നിത്യ സഹായ മാതാവിനുള്ള നൊവേനയോട് കൂടിയാണ് പരിപാടികൾക്ക് തുടക്കമായത്.

കേരള കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ (K.C.A.M) ഓണാഘോഷ പരിപാടികൾ പ്രൗഡ ഗംഭീരമായി നടന്നു. ബാഗുളി സെന്റ്‌ മാർട്ടിൻസ് ഹാളിൽ നടന്ന ആഘോഷപരിപാടികൾ അസോസിയേഷൻ പ്രസിഡന്റ്‌ ബിജു ആന്റണി ഉത്ഘാടനം ചെയ്തു. സെക്രട്ടറി നോയൽ ജോർജ് ഏവർക്കും സ്വാഗതം ആശംസിച്ചു. നിത്യ സഹായ മാതാവിനുള്ള നൊവേനയോട് കൂടിയാണ് പരിപാടികൾക്ക് തുടക്കമായത്.

55f7b6185ebfc.jpg

55f7b5be3c8cf.jpg

55f7b75da201c.jpg

55f7b7c185ebc.jpg

55f7b821add11.jpg

55f7b872a60e5.jpg

55f7b8c833542.jpg

55f7b6fb1ed2b.jpg

55f7b92a7b055.jpg

തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും, വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു. അസോസിയേഷൻ കുടുംബങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഓണസദ്യക്ക്‌ ആവശ്യമായ വിഭവങ്ങൾ അസോസിയേഷൻ കുടുംബങ്ങൾ തന്നെ വീടുകളിൽ നിന്നും എത്തിക്കുകയായിരുന്നു. പതിനെട്ട് കൂട്ടം കറികളുമായി വിളമ്പിയ ഓണസദ്യ ഏവരും നന്നേ ആസ്വദിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും പ്രസിഡന്റ്‌ ബിജു ആന്റണി നന്ദി രേഖപ്പെടുത്തി.       




കൂടുതല്‍വാര്‍ത്തകള്‍.