CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 37 Minutes 43 Seconds Ago
Breaking Now

ആറാമത് കോതനല്ലൂർ ഇനി 3 നാളുകൾ മാത്രം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

മാൽബൺ: ആറാമത് കോതനല്ലൂർ സംഗമത്തിന് ഇനി മൂന്ന് നാളുകൾ മാത്രം അവശേഷിക്കേ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. വെള്ളിയാഴ്ച വൈകുന്നേരം 6 മുതലാണ് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സംഗമ പരിപാടികൾക്ക് തുടക്കം കുറിക്കുക. മാൽബണിലെ പ്രകൃതി സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന ഹൈബോൾ കൺട്രി സെന്ററിലാണ് സംഗമ പരിപാടികൾ നടക്കുക. വെളളിയാഴ്ച വൈകുന്നേരം 6 മുതൽ 8 വരെയാണ് രജിസ്ട്രേഷൻ. തുടർന്ന് ചേരുന്ന ഉദ്ഘാടന പരിപാടികളെ തുടർന്ന് ഡി.ജെ മ്യൂസിക് പെർഫോമൻസ് നടക്കും.

ശനിയാഴ്ച രാവിലെ 9 മുതൽ 10 വരെ രജിസ്ട്രേഷൻ നടക്കും. കൃത്യം 10 ന് പൊതു സമ്മേളനത്തിന് തുടക്കമാകും. വെൽക്കം ഡാൻസോടെ പരിപാടികൾ ആരംഭിക്കും. പ്രസിഡന്റ് മാത്യു പുളിയോരം സംഗമ പരിപാടികൾ ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി സന്തോഷ് ചെറിയാൻ ഏവർക്കും സ്വാഗതം ആശംസിക്കും. ഇതേ തുടർന്ന് ഒരു മണി വരെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറും. ഉച്ചഭക്ഷണത്തെ തുടർന്ന് ഔട്ട് ഡോർ ഗെയിംമുകളും മത്സരങ്ങളും ആവും നടക്കുക. കുട്ടികൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കുമായും പ്രത്യേകം മത്സരങ്ങൾ നടക്കും.

വടംവലി, കസേരകളി, ലെമൺ ആൻഡ് സ്പൂൺ ഗെയിംസ്, ബോംബിംഗ് ദ സിറ്റി, റെയ്സിംഗ് തുടങ്ങി ഒട്ടേറെ മത്സരങ്ങൾ നടക്കും. തുടർന്ന് ക്വിസ് മത്സരവും കോതനല്ലൂരിൽ നിന്നും മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കലും നടക്കും. കുട്ടികൾക്കായി പ്രത്യേകം ബൗൺസി കാസിലുകൾ ആണ് ഒരുക്കുന്നത്. റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും ഇലക്ഷനും ശനിയാഴ്ച നടക്കും. സംഗമ പരിപാടികളിൽ ഉടനീളം നാടൻ വിഭവങ്ങൾ കൊതിയൂറും സ്വാദോടെ വിളമ്പും. ഐഡിയലിസ്റ്റിക് ഇൻഷുറൻസ് ആണ് സംഗമ പരിപാടിയുടെ മുഖ്യ സ്പോൺസർ.

 മാത്യു പുളിയോരം പ്രസിഡന്റായും സന്തോഷ് ചെറിയാൻ സെക്രട്ടറിയായും പ്രവർത്തിക്കുന്ന മുപ്പതംഗ കമ്മറ്റിയാണ് ഈ വർഷത്തെ സംഗമ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്കും ശനിയാഴ്ചത്തെ പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്. സംഗമ പരിപാടികളിലേക്ക് എത്തുന്നവർ സമയക്രമം കൃത്യമായി പാലിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കോതനല്ലൂരിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്നവർക്കും ഇവിടെ നിന്നും വിവാഹം കഴിച്ചു പോയവർക്കും പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്.

സംഗമപരിപാടികളിലേക്ക് മുഴുവൻ കോതനല്ലൂർ നിവാസികളെയും സെക്രട്ടറി സന്തോഷ് ചെറിയാൻ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

078 0722 6696, 074 0385 6510

വിലാസം:

HighBall Country Centre, Hanley-swan Malvern WR80DX

 

 




കൂടുതല്‍വാര്‍ത്തകള്‍.