CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 36 Seconds Ago
Breaking Now

ജോണ്‍ മാഷിന് ഇന്ന് ലിവര്‍പൂള്‍ വിടനല്‍കും

കാര്യങ്ങളെ വളരെ യുക്തിപരവും വസ്തുതപരവും ആയി കാണാന്‍ കഴിയുന്ന ഒരാളെ ആണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.

ഒരു മനുഷ്യൻ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വേണ്ടത് ഇരട്ട മുഖം ഇല്ലാതെ ജീവിക്കുക എന്നതാണ്. അങ്ങനെ ഇരട്ടമുഖം ഇല്ലാതെ നമ്മളുടെ ഇടയില്‍ കൂടി നടന്നു പോയ തികച്ചും സരസനായ, പച്ചയായ ഒരു മനുഷ്യനായിരുന്നു ജോണ്‍ മാഷ്. തനിക്കു ശരി എന്നു തോന്നുന്നത് ആരോടും മുഖത്തു നോക്കി പറയും, മനസ്സില്‍ എന്താണോ അതായിരിക്കും പറയുന്നതും അല്ലാതെ മനസില്‍ ഒന്നു വച്ചു കൊണ്ട് മറ്റൊന്നു പറയുന്ന രീതി ജോണ്‍ മാഷ് സ്വികരിച്ചിട്ടില്ല. പറയാന്‍ ഉള്ളത് പറഞ്ഞു കഴിഞ്ഞാല്‍ ആരോടും വിരോധവും വച്ച് കൊണ്ട് നടക്കാന്‍ കഴിയാത്ത അദ്വൈത വ്യക്തിത്വമായിരുന്നു മാഷിന്റേത്.

ജീവിതത്തെ വളരെ ലാഘവത്തോടെ കാണുന്ന പ്രകൃതക്കാരന്‍ എന്ന നിലയില്‍ ആരോടും വളരെ പെട്ടെന്ന് അടുക്കുവാനും സ്നേഹിക്കുവാനും കഴിയുന്ന വ്യക്തിത്വത്തിന്‍റെ ഉടമ കൂടി ആയിരുന്നു ജോണ്‍ മാഷ്. ഉള്ള ബന്ധങ്ങള്‍ എന്നും നിലനിര്‍ത്താനും അദ്ദേഹം ശ്രമിച്ചിരുന്നു.

കഴിഞ്ഞ 15 വര്‍ഷത്തെ ലിവര്‍പൂളിലെ മലയാളി ജീവിതത്തില്‍ പ്രായ പൂര്‍ത്തിയായ ഒരാളുടെ ആദ്യത്തെ മരണം കൂടിയാണ് ജോണ്‍ മാഷിന്റേത്. ഇവിടെ കുടിയേറിയ കാലത്ത് കുട്ടികളും ആയി വന്നവര്‍ ഉണ്ടായിരുന്നു, ഇവിടെ വന്നു കുട്ടികള്‍ ജനിച്ചവര്‍ ഉണ്ടായിരുന്നു. അങ്ങനെ ഉള്ള കുട്ടികള്‍ ഇപ്പോള്‍ ആദ്യ കുര്‍ബാനയും, പിന്നിട് വിവാഹത്തിലേക്കും ഒക്കെ പ്രവേശിച്ചു കഴിഞ്ഞു. മനുഷ്യ ജീവിതത്തിന്റെ ഭൌതീകമായ പൂര്‍ത്തികരണത്തിന് മരണം എന്നത് അനിവാര്യത തന്നെയാണ്. അതിനു ജോണ്‍ മാഷിലൂടെ തുടക്കം കുറിച്ചിരിക്കുന്നു. കാര്യങ്ങളെ വളരെ യുക്തിപരവും വസ്തുതപരവും ആയി കാണാന്‍ കഴിയുന്ന ഒരാളെ ആണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. അത്തരം ആളുകളുടെ നഷ്ടം കൂരിരുട്ടില്‍ കത്തിച്ചു വച്ചിരിക്കുന്ന മെഴുകുതിരി അണഞ്ഞുപോകുന്നത് പോലെയാണ്.

ജോണ്‍ മാഷിന്‍റെ മരണം ദുഖകരമാണെങ്കിലും ആ മരണത്തോട് ഉള്ള ഇവിടുത്തെ മലയാളികളുടെ നിസിമമായ സഹകരണം കാണുമ്പോള്‍ സന്തോഷം തോന്നുന്നു.  ഒരു ചെറിയ സമൂഹം എന്ന നിലയില്‍ മലയാളികള്‍ അത്തരത്തില്‍  വിജയിച്ചു എന്നു പറയാതിരിക്കാന്‍ കഴിയില്ല. എല്ലാവരും കൈയും മെയ്യും മറന്നു സഹായഹസ്തവും ആയി നിരത്തില്‍ ഇറങ്ങി എന്നതില്‍ നമുക്ക് അഭിമാനിക്കാം.

നാളെ രാവിലെ 1 മണിക്ക് വിരാളിലെ ബിബിംഗ് ടോണ്‍ ടൌണില്‍ നിന്നും ഫുണറല്‍ ഡയറക്റ്റ്റേറ്റ് മൃതദേഹം വഹിച്ചു കൊണ്ട് ഉള്ള യാത്ര ആരംഭിക്കും. കൃത്യം 2 മണിക്ക് തന്നെ സെന്റ്‌. ഹെലന്‍സിലെ ഹോളി ക്രോസ് പള്ളിയില്‍ എത്തിചേരും. ഉടന്‍ തന്നെ അന്ത്യോപചാര ചടങ്ങുകള്‍ ആരംഭിക്കും. പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം അനുശോചനയോഗവും ഉണ്ടായിരിക്കുന്നതാണ് . 

 ജോണ്‍ ജോസഫ്‌ മാഷിന് പ്രസിദ്ധനായ ഇംഗ്ലീഷ് കവി ജോണ്‍ കീറ്റ്സന്‍റെ രണ്ടുവരി കവിത കൊണ്ട് ഞാന്‍ എന്‍റെ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

To take into the air my quiet breath;

Now more than ever seems it rich to die,

സൈന്റ്റ്‌ ഹെലന്‍സില്‍ അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ വലിയ ഒരു സമൂഹം എത്തി ചേരും എന്നാണ് പ്രതിക്ഷിക്കുന്നത്. ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ അഡ്രസ് താഴെ കൊടുക്കുന്നു:

HOLY CROSS CHURCH,

ST. HELENS. WA10 1EF

 

 





കൂടുതല്‍വാര്‍ത്തകള്‍.