CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 2 Seconds Ago
Breaking Now

ഷെഫീൽഡിൽ പ്രശസ്ത വചന പ്രഘോഷകൻ ഫാ.ജോസഫ്‌ പുത്തൻപുര നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഭക്തി നിർഭരമായ തുടക്കം

ഷെഫീൽഡ് : പ്രശസ്ത വചന പ്രഘോഷകൻ ഫാ. ജോസഫ്‌ പുത്തൻപുര നയിക്കുന്ന ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് ഷെഫീൽഡിൽ ഭക്തി നിർഭരമായ തുടക്കം. സെന്റ്‌ പാട്രിക്സ് ദേവാലയത്തിൽ ഇന്നലെ വൈകുന്നേരം 5 മുതലാണ് ധ്യാനത്തിന് തുടക്കമായത്. നാളെ രാത്രി 10 മണിക്കാണ് ധ്യാനം  സമാപിക്കുക. ഇന്നും നാളെയും വൈകുന്നേരം 5.30 ന് ധ്യാനത്തിനു തുടക്കമാകും. ഷെഫീൽഡിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി ഒട്ടേറെ പേർ ധ്യാനത്തിൽ പങ്കെടുത്തു വരുന്നു. കുടുംബ നവീകരണ ധ്യാനത്തിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഫാ. ബിജു കുന്നക്കാട്ട് സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം 

St.patricks catholic church ,

Sheffield.

S5 0QF




കൂടുതല്‍വാര്‍ത്തകള്‍.