CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 58 Minutes 10 Seconds Ago
Breaking Now

ബ്രാഡ് ലീ സ്റ്റോക്ക് കേരളൈറ്റ് ഫ്രെണ്ട്സിന്റെ ഓണം 2015 ന് വർണ്ണാഭമായ പരിസമാപ്തി

ബ്രാഡ്ലീ സ്റ്റൊക്ക് കേരളൈറ്റ് ഫ്രെണ്ട്സിന്റെ നേതൃത്വത്തിൽ ബ്രാഡ് ലീ സ്റ്റോക്കിലെ  മലയാളികളെ എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ട് ഹോളി ട്രിനിറ്റി ചർച്ചിൽ നടന്ന ഗംഭീര ഓണാഘോഷത്തിന് പരിസമാപ്തി. മലയാളികളുടെ ദേശീയോൽസവമാണ് ഓണം. ലോകത്തിന്റെ ഏതു കോണിലായാലും മലയാളികൾ, ജാതി മത ഭേദമന്യേ ഒത്തൊരുമ്മിച്ചു ആഘോഷിക്കുന്ന ഏക ഉത്സവവും ഓണം തന്നെ.

55f95272b7199.jpg

രാവിലെ തന്നെ അതി മനോഹരമായ ഓണപ്പൂക്കളം ഒരുക്കിയാണ് ബ്രാഡ്ലീ സ്റ്റൊക്ക് കേരളൈറ്റ് ഫ്രെണ്ട്സിന്റെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്. ഇത്തവണ നടന്ന ഓണാഘോഷ പരിപാടികളിൽ ഒരുക്കിയ ഓണപ്പൂക്കളങ്ങളിൽ ഏറ്റവും മനോഹരമായതായിരുന്നു ബ്രാഡ്ലീ സ്റ്റൊക്ക് കേരളൈറ്റ് ഫ്രെണ്ട്സിന്റെ ഓണപ്പൂക്കളം എന്ന് നിസ്സംശയം പറയാം.  

55f9566351b1e.jpg

55f95212c68ce.jpg

തുടർന്ന് നടന്ന ഗംഭീര സദ്യക്ക് ശേഷം മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ മത്സരങ്ങൾ അരങ്ങേറി. ലെമണ്‍ ആൻഡ്‌ സ്പൂണ്‍ റെയ്സ്, ചാക്കിൽ കയറി ഓട്ടം, വടം വലി എന്നിവ മുതിർന്നവരെയും കുട്ടികളെയും ഒരു പോലെ രസിപ്പിച്ചു.

55f9530882ebc.jpg

55f950cc40836.jpg

55f95483d8443.jpg

എല്ലാവർക്കും ഓണാശംസകൾ നേർന്ന മാവേലി സദസിനെ കയ്യിലെടുത്തു. തുടർന്ന് മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികളുടെ അരങ്ങേറ്റമായിരുന്നു. ബ്രാഡ്ലീ സ്റ്റൊക്ക് ഫ്രെണ്ട്സിലെ കലാകാരികൾ അവതരിപ്പിച്ച തിരുവാതിരക്കളി, കുട്ടികളുടെ വിവിധ നൃത്ത രൂപങ്ങൾ, തങ്ങളും ഒട്ടും മോശമല്ല എന്ന് തെളിയിച്ച ബ്രാഡ് ലീ സ്റ്റോക്കിലെ യുവാക്കൾ അവതരിപ്പിച്ച ഒപ്പനയും ശ്രദ്ധേയമായി. പിന്നീട് നടന്ന ഓണം ക്വിസ് പരിപാടിയോടെ സംഘാടകമികവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധിക്കപ്പെട്ട  ഇക്കൊല്ലത്തെ ബ്രാഡ് ലി സ്റ്റോക്ക്  കേരളൈറ്റ് ഫ്രെണ്ട്സിന്റെ ഓണാഘോഷ പരിപാടികൾക്ക് തിരശീല വീണു.  

55f954e3c16a1.jpg

55f9557e2a542.jpg

ബ്രാഡ്ലീ സ്റ്റൊക്ക് കേരളൈറ്റ് ഫ്രെണ്ട്സിലെ ഓരോ അംഗവും ഒത്തൊരുമ്മിച്ച് പ്രവർത്തിച്ചതിന്റെ വിജയമായിരുന്നു ബ്രാഡ്ലീ സ്റ്റൊക്ക് കേരളൈറ്റ് ഫ്രെണ്ട്സിന്റെ ഓണാഘോഷത്തിൽ പ്രതിഫലിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.